മുനമ്പം: സിദ്ധിക്ക് സേട്ട് അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ദൈവമാർഗത്തിൽ വഖഫ് ആയി നൽകിയ 404.76 ഏക്കർ ഭൂമിയും വഖഫ് ആണ് എന്നതിന് സർക്കാർ രേഖകൾ സാക്ഷിയാണ്. ആയതിനാൽ അത് തർക്കഭൂമിയാക്കി ചിത്രീകരിക്കാതെ വഖഫിനു വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് വി എം സുലൈമാൻ മൗലവി മാഞ്ഞാലി പറഞ്ഞു.
അതിലെ കയ്യേറ്റക്കരെ ഉടൻ ഒഴിപ്പിക്കണം. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന എകാങ്ക കമ്മീഷൻ രേഖകൾ പൂർണ്ണമായും പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ നടന്ന മുനമ്പം വഖഫ് സംരക്ഷണ വേദി ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരാൾ വഖഫ് ചെയ്‌താൽ പിന്നീട് അതിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്.അതിനെ സാധൂകരിക്കുന്ന ജീവിക്കുന്ന രേഖകൾ പൊതുസമൂഹത്തിനു ലഭ്യമാണ്. ആ സ്വത്തുക്കളുടെ സംരക്ഷണവും അതിന്റെ പരിപാലനവും വിശ്വാസികളുടെ ബാധ്യതയാണെന്ന് വാണിയക്കാട് ജുമാ മസ്ജിദ് ഇമാം അബ്ദുൽ മജീദ് ഖാസിമി സൂചിപ്പിച്ചു.
പറവൂർ കോടതിയും കേരള ഹൈക്കോടതിയും മുൻ സർക്കാർ ഏർപ്പെടുത്തിയ നിസാർ കമ്മീഷനും കേരള വഖഫ് ബോർഡ് ചെയർമാനും മൂനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫ് ആണെന്ന് ഇതിനകം പ്രഖ്യാപിച്ചിരിക്കെ ഈ സർക്കാർ ഏർപ്പെടുത്തിയ പുതിയ കമ്മീഷന്റെ സാധുത ചോദ്യം ചെയ്യപ്പെടണം എന്ന് വഖഫ് സംരക്ഷണ വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുന്നാജാൻ സാഹിബ് പറഞ്ഞു.
മുനമ്പം ഭൂമി പൂർണ്ണമായും വഖഫിനു വിട്ടുകൊടുക്കുന്നതുവരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തും.ഇതിന്റെ ഭാഗമായി പറവൂർ-വൈപ്പിൻ മേഖല കമ്മിറ്റി വിപുലപ്പെടുത്തുകയും ഗൃഹ സന്ദർശനം, പോസ്റ്റർ പ്രചരണം, പൊതുയോഗങ്ങൾ, റാലി എന്നിവ സംഘടിപ്പിക്കുമെന്നും വിഎം ഫൈസൽ പറഞ്ഞു.
വൈപ്പിൻ പറവൂർ മേഖലയിലെ നിരവധി മഹല്ലുകളിലെ ഭാരവാഹികൾ പങ്കെടുത്ത കൻവൻഷനിൽ ഷാജഹാൻ ഹാജി അധ്യക്ഷത വഹിച്ചു. കെ. കെ. അസീസ് സ്വാഗതം പറഞ്ഞു. എസ് എം സൈനുദ്ധീൻ, അബ്ദുൽ റെഷീദ് മൗലവി, സമീർ അൽ ഹസനി എന്നിവർ സംസാരിച്ചു. നിസാർ മഞ്ഞാലി കൺവെൻഷന് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.