ദുബായ്: പോപ്പി ആരവം സീസൺ ടു ആഘോഷപൂർവം ഒത്തുചേർന്നു. UAE യിലെ നിലമ്പൂർ, പോത്തുകല്ല് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മ ദുബായ് പോപ്പിയുടെ വാർഷികാഘോഷം ആരവം സീസൺ 2 ഒരു ദിവസം നീണ്ടുനിന്ന വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.
അജ്മാനിൽ ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ തുടങ്ങിയ പരിപാടികൾ ഞായർ വൈകിട്ട് 5 മണിയോടെ സമാപിച്ചു. പഞ്ചായത്തിലെ എട്ടു വിവിധ പ്രദേശങ്ങളുടെ പേരിലുള്ള ഫുട്ബോൾ ടീമുകളായ ഇത്തിഹാദ് ഉപ്പട, അതുല്യ പാതിരിപ്പാടം, ചലഞ്ചേഴ്‌സ് വെള്ളിമുറ്റം, ജിമ്പർലക്ക ഞെട്ടിക്കുളം, JNF മുണ്ടേരി, ഫ്രണ്ട്സ് പോത്തുകല്ല്, നവായുവാ അമ്പിട്ടാൻപൊട്ടി എന്നിവർ അണിനിരന്ന പോപ്പി പ്രീമിയർ ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ ജിമ്പർലക്ക ഞെട്ടിക്കുളം ഒരു ഗോളിന് ഫ്രണ്ട്സ് പോത്തുകല്ലിനെ തോൽപ്പിച്ചു ചാമ്പ്യന്മാരായി. ക്രിക്കറ്റ് ലീഗിൽ നോർത്തേൺ പോപ്പി ഈസ്റ്റേൺ പോപ്പിയെ തോൽപ്പിച്ച് ലീഗ് കിരീടം നേടി. ആവേശകരമായ വടവലിയിൽ വെളുമ്പിയമ്പാടത്തെ തോല്പിച്ചുകൊണ്ട് ഉപ്പടയും ചാമ്പ്യന്മാരായി. വിജയികൾക്ക് നിലമ്പൂർ പ്രവാസി അസോസിയേഷൻ ട്രെഷറർ ചന്ദ്രൻ, ഭാരവാഹികളായ സന്തോഷ്‌കുമാർ, അലി അക്ബർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ഞായറാഴ്ച നടന്ന ഇൻഡോർ ഔട്ഡോർ ഗെയിംസുകളിൽ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തുകൊണ്ട് ആരവം 2 നാട്ടോർമകളുടെ ആഘോഷദിനമാക്കി മാറ്റി. ഗാനമേളക്ക് നിലമ്പൂർ ബിജു, ജൂലി, ലിഞ്ചു മെബിൻ, ഷഫീക്ക് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങളിക്ക് നേതൃത്വം നൽകിയ പ്രമുഖ ചിത്രകാരി സീമ സുരേഷിന് സംഗമത്തിൽ വെച്ച് സ്നേഹാദരം നൽകി. ബ്ലോക്ക് പ്രിന്റിങ് രംഗത്ത് മികവുറ്റ കഴിവുകൾ പ്രകടിപ്പിക്കുന്ന മാസ്റ്റെർ അഭിനന്ദ് നായർക്ക് ദുബൈ പോപ്പിയുടെ മൊമെന്റോയും ചടങ്ങിൽ നൽകി. അഭിനന്ദിന്റെ ഇൻട്രുമെന്റൽ മ്യൂസിക് പരിപാടിയും ആരാവത്തിന്റെ മാറ്റ് കൂട്ടി.
ജന. കൺവീനർ കെ ടി ജുനൈസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ ബിജുമോൻ ജേക്കപ്സൺ അധ്യക്ഷം വഹിച്ചു. സുരേഷ് വെള്ളിമുറ്റം മുഖ്യാഥിയായി പങ്കെടുത്തു. പരിപാടികൾക്ക് സെക്രട്ടറിയേറ്റ് ഭാരവാഹികളായ, നാസർ എടപ്പറ്റ, വിനോദ് കുമാർ, ജമാൽ, ഷഫീഖ്, മെബിൻ, ഗഫൂർ, ഷിബു, രമ്യ, അനൂപ് സണ്ണി, ഷാജി, അനൂപ് ആന്റണി, നിസാം പുലത്ത്, മജീദ് പരുത്തിനിക്കാട്ടിൽ, അഷറഫ്, ദിൽഷാദ്, മുർഷാദ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.