ചാവക്കാട്: ദൂരപരിധി ലംഘിച്ച് തീരക്കടലിൽ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടികൾ പൂർത്തിയാക്കിയാണ് 50000 പിഴ ഈടാക്കിയത്. 10 വർഷമായി ലൈസൻസ് പുതുക്കാതെ കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ടാണ് പിടിച്ചെടുത്തത്.
കടപ്പുറം മുനക്കകടവ് പള്ളിവളപ്പിൽ വീട്ടിൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ‘ഓസ്പ്ര’ എന്ന മത്സ്യബന്ധന ബോട്ടാണ് സുരക്ഷ മുനക്കക്കടവ് തീര പൊലീസ് പിടികൂടിയത്. അതേസമയം കടൽക്ഷമതയില്ലാത്ത ബോട്ട് ഇനി മത്സ്യബന്ധനത്തിന് ഉപയോഗിക്കില്ലെന്ന വ്യവസ്ഥയിൽ ഉടമസ്ഥന് വിട്ടുകൊടുത്തു.
തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഭാഗത്ത് തീരത്തോട് ചേർന്നാണ് ഇവർ അനധികൃതമായി ‘കരവലി’ നടത്തിയത്. ബോട്ട് പിടികൂടിയ ശേഷം കൂടുതൽ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘത്തിന് കൈമാറുകയായിരുന്നു.
നിശ്ചിത ദൂരപരിധി ലംഘിച്ചുള്ള കരവലി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യബന്ധന രീതിയാണ്.
ഇത് ലംഘിച്ച് അതിഥി തൊഴിലാളികളെയും ഇതര ജില്ലക്കാരെയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്. കേരള മറൈൻ ഫിഷിങ് റഗുലേഷൻ (കെ.എം.എഫ്.ആർ) നിയമം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരാൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.