കോഴിക്കോട്: മെക് 7നെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മതത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമ പരിപാടികൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും അനുവദിക്കാൻ ആകില്ല. സുന്നി വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.
മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിയമല്ല.ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്.മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല.
അതേസമയം ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിനും ശാരീരിക ഉണര്‍വ്വിനും വ്യായാമം നല്ലതെന്നും സമസ്ത എപിവിഭാഗം പറയുന്നു.കാന്തപുരം വിഭാഗം സമസ്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം. നേരത്തെ മെക് 7 വ്യായാമ കൂട്ടായ്മയെ കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി വിമർശിച്ചിരുന്നു.ഇതിന് പിന്നിൽ ജമാഅത് എന്നായിരുന്നു വിമർശനം.പേരോട് പങ്കെടുത്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.