തിരുവനന്തപുരം: 63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതടച്ച സുരക്ഷയും സന്നദ്ധ സേവനത്തിനുമായി 6000 പേരടങ്ങുന്ന വിദ്യാർത്ഥി സേന സജ്ജമായി. എസ്. പി. സി, എൻ. എസ്. എസ്., എൻ. സി. സി., ജെ. ആർ. സി., സ്കൗട്ട് & ഗൈഡ്, സോഷ്യൽ സർവീസ് സ്കീം എന്നിവയിൽ നിന്നുള്ള 1200 പേരടങ്ങുന്ന ടീമാണ് ഓരോ ദിവസവും കലോത്സവ വേദികളിൽ എത്തുന്നത്.
ക്രമ സമാധാനം, വേദികളുടെ ചുമതല, കലവറയിലേ സേവനം, ഗ്രീൻ പ്രോട്ടോകോൾ, ട്രാൻസ്‌പോർടേഷൻ,പബ്ലി സിറ്റി,ട്രോഫികളുടെ സജ്ജീകരണം, തുടങ്ങി എല്ലാ മേഖലയിലും വിദ്യാർത്ഥി സേനയുടെ സേവനം ഉണ്ടാകും.എല്ലാ വേദികളിലും വിദ്യാർത്ഥികൾക്ക് വേണ്ടി നിർദേശങ്ങളും സഹായങ്ങളും നൽകാൻ അധ്യാപകരും ഡ്യൂട്ടിയിൽ ഉണ്ടാകും. ഓരോ വേദിയും അതാത് സന്നദ്ധ സംഘടനകളുടെ ജില്ലാ കോർഡിനേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും. എസ്. എം. വി സ്കൂൾ കേന്ദ്രീകരിച്ചു വാർ റൂമും തുറന്നിട്ടുണ്ട്. തിരഞ്ഞെടുത്ത വോളന്റിയർമാർക്കുള്ള പരിശീലനം എസ്. എം. വി സ്കൂളിൽ വച്ചു നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉൽഘാടനം നിർവഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ക്രമ സമാധാന കമ്മിറ്റി ചെയർമാൻ പാളയം രാജൻ, വൈസ് ചെയർമാൻ കൃഷ്ണകുമാർ, പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പ്രധിനിധി ഡോ. പ്രദീപ് സി. എസ്, ലോ ആൻഡ് ഓർഡർ കമ്മിറ്റി കൺവീനർ സുനിൽകുമാർ ആർ എസ്, ജോയിന്റ് കൺവീനർ സബീർ ആർ ആർ. വോളന്റീയർ കോർഡിനേറ്റർ അൻവർ കെ.എന്നിവർ പങ്കെടുത്തു.സംസ്ഥാന കലോത്സവം; സുരക്ഷയ്ക്കായി 6000 വിദ്യാർത്ഥി സേന
0
ഞായറാഴ്ച, ജനുവരി 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.