തിരുവനന്തപുരം: കേരളത്തെ കുറിച്ചോർത്ത് അഭിമാനമാണ് ഉള്ളതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത കേരളത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും ഗവർണർ പറഞ്ഞു. ഭിന്നതകൾക്കിടയിലും കേരളത്തിൻ്റെ വികസനത്തിനായി ഒന്നിച്ചുനിന്ന് പ്രവർത്തിക്കണമെന്നും ഗവർണർ വ്യക്തമാക്കി.
'വിവിധ മേഖലകളില്‍ നമ്മുടെ സംസ്ഥാനം വികസിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് സംസ്ഥാനത്തെ മികവുറ്റതാക്കാന്‍ പരിശ്രമിക്കണം. ഒന്നിച്ചുനിന്നാലെ വികസിത ഭാരതത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ. കേരളത്തിന്റെ ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്ത ശേഷം ഞാന്‍ മറ്റുള്ളവരോട് പറയും, എന്റെ സംസ്ഥാനം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതനിരക്കുള്ള സംസ്ഥാനമാണെന്ന്. കേരളത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. കേരളത്തിന്റെ നേട്ടത്തില്‍ എനിക്ക് പങ്കില്ല. അത് ഈ സംസ്ഥാനത്തെ ജനങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും പ്രതിപക്ഷത്തിന്റെയും പരിശ്രമത്തിന്റെ ഫലമാണ്. കേരളം മുന്നോട്ട് കുതിക്കുന്നതിന്റെ കാരണമതാണ്. ഒട്ടനവധി സൂചികകളില്‍ കേരളം രാജ്യത്തേക്കാളും മുന്നിലാണ്.'
'ഇന്നത്തെ ദിവസം ആത്മപരിശോധന നടത്താനുള്ളത്. സിംഹത്തെ കാട്ടിലെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ചുവട് മുന്നോട്ട് വെയ്ക്കുമ്പോഴും സിംഹം പിന്നോട്ട് തിരിഞ്ഞു നോക്കും. എത്ര ദൂരം മുന്നോട്ട് വന്നു എന്ന് മനസ്സിലാക്കാനാണ് സിംഹം അങ്ങനെ ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ ശ്രേഷ്ഠരാണ്. അവര്‍ സിംഹങ്ങളെ പോലെയാണ്. എത്ര ദൂരം പിന്നിട്ടുവെന്നും ഇനിയെത്ര മുന്നോട്ട് പോകണമെന്നും നാം സ്വയം വിലയിരുത്തണം.'
'നമ്മുടെ രാജ്യം മുന്നോട്ട് പോവുകയാണ്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ വികസിതഭാരതമെന്ന സ്വപ്നത്തിലേക്ക് നാം കുതിക്കുകയാണ്. അടുത്ത 25 വര്‍ഷത്തില്‍ നേടേണ്ടതിനെ കുറിച്ച് നാം ചിന്തിക്കണം. കേരളം ഒട്ടും പിറകില്ലല്ല. മുന്നോട്ട് കുതിക്കുകയാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന്റെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വികസിത കേരളമില്ലാതെ വികസിതഭാരതത്തിന് മുന്നോട്ട് പോകാനാവില്ല. മുഖ്യമന്ത്രിക്ക് അതേപ്പറ്റി വ്യക്തമായ ധാരണയുണ്ട്. ഭിന്നതസകള്ക്കിടയിലും ഒന്നിച്ച് നിന്ന് പ്രവര്ത്തിക്കാമെന്നതാണിത് സൂചിപ്പിക്കുന്നത്. നമ്മള് യന്ത്രങ്ങളല്ല, സാധാരണ മനുഷ്യരാണ് ഭിന്നതകള്‍ സ്വഭാവികമാണ്'- ഗവർണർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.