സത്യം പറഞ്ഞാൽ വർഗീയ വാദിയാക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്; എ. വിജയ രാഘവൻ

താനൂർ: സത്യം പറഞ്ഞാൽ വർഗീയ വാദിയാക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയ രാഘവൻ. സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1921 മലബാർ കലാപ കാലത്ത് കോൺഗ്രസ് വഞ്ചനയുടെ ഫലമാണ് മലപ്പുറം മത സാമുദായിക ബോധത്തിലേക്ക് പോയത്.

മാപ്പിളമാരുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുകയും മനുഷ്യത്വത്തിന്റെ വെളിച്ചമാകുകയും ചെയ്ത ഇ.എം.എസിനെ വർഗീയ വാദിയായി ചിത്രീകരിച്ചിരുന്നു. മുസ്‍ലിം ലീഗിന്റെ മുഖപത്രത്തിലാണ് ഇ.എം.എസിനെ വർഗീയ വാദിയായി ചിത്രീകരിച്ച് ലേഖനപരമ്പര വന്നത്. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുമിപ്പിക്കുന്ന പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നത്.
വലതുപക്ഷം എല്ലാവരെയും വർഗീയവൽക്കരിക്കുകയാണ്. കോൺഗ്രസ് വർഗീയതക്ക് കീഴടങ്ങി. വി. ഡി. സതീശനും കെ. സുധാകരനും കോൺഗ്രസിനെ പണയം വെച്ചു. ഹിന്ദുത്വ വർഗീയതയോട് കോൺഗ്രസിന് വിരോധമില്ല. അങ്ങനെയാണ് തൃശൂരിൽ ബി.ജെ.പി ജയിക്കുന്നത്. ചില ക്രിസ്തീയ സംഘടനകളും പിന്തുണച്ചു -വിജയരാഘവൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !