വർക്കല: പുന്നമൂട് പാറയിൽ കാവിനു സമീപം താമസിക്കുന്ന 40 വയസുള്ള അനിൽകുമാറിനെയാണ് സഹോദരൻ ശ്രീജിത്ത് തലയ്ക്കും കാലിനും ഗുരുതരമായി വെട്ടി പരുക്കേൽപ്പിച്ചത്.ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവങ്ങൾക്ക് തുടക്കം. ഇന്ന് രാവിലെ മുറിക്കുള്ളിൽ കിടന്നുറങ്ങിയ ശ്രീജിത്തിൻ്റെ മുറിക്കുള്ളിലേക്ക് വാതിലിനടിയിലൂടെ മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഈ പടർന്നു പിടിക്കുന്നത് കണ്ട് അമ്മ വേഗത്തിൽ ബക്കറ്റിൽ വെള്ളം ഒഴിച്ച് തീ കെടുത്തുകയും സഹോദരൻ ശ്രീജിത്തിനെ വിളിച്ചുണർത്തുകയും ചെയ്തു. തുടർന്ന് സഹോദരന്മാർ തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ അവസാനിക്കുകയും തുടർന്ന് ശ്രീജിത്ത് അനിൽകുമാറിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്.പരിക്കേറ്റ അനിൽകുമാറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനിൽകുമാറിനെ ആക്രമിച്ച സഹോദരൻ ശ്രീജിത്തിനെ(37) വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ അനിൽകുമാർ സഹോദരൻ ശ്രീജിത്ത് ഇവരുടെ അമ്മയും അനിൽകുമാറിന്റെ ഭാര്യയും രണ്ടു മക്കളും ഒരുമിച്ചാണ് ഒരു വീട്ടിൽ താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.