കരിപ്പൂർ എയർപോർട്ടിൽ ഉംറ തീർത്ഥാടകന് ജീവനക്കാരിൽ നിന്ന് ക്രൂര മർദ്ദനം;

മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ ഉംറ തീർത്ഥാടകനെ ജീവനക്കാർ ക്രൂരമായി മർദിച്ചെന്ന് പരാതി. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദനമേറ്റത്.

പാർക്കിംഗ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് കാരണം. ജീവനക്കാര്‍ റാഫിദിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ടോള്‍ ഗേറ്റില്‍ 27 മിനിറ്റ് കൊണ്ടാണ് എത്തിയത്. എന്നാല്‍ ടോള്‍ ജീവനക്കാര്‍ ഇവരില്‍ നിന്നും ഒരു മണിക്കൂറിന്റെ തുക ഈടാക്കുകയായിരുന്നു.

ചാര്‍ജ് ഷീറ്റ് പ്രകാരം 30 മിനിറ്റ് നേരത്തേക്ക് 40 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ റാഫിദ് കൊണ്ടോട്ടി കുന്നുമ്മൽ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. റാഫിദിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ മുറിവുകളും പാടുകളുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !