പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള ഏക രക്ഷാമാർഗ്ഗം ഗാന്ധിമാർഗ്ഗം ആണെന്ന് ഡോക്ടർ സിറിയക് തോമസ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് ഏറ്റവും വലിയ കള്ളമാണ്. ഒരു നവ ഇന്ത്യയെ പടുത്തുയർത്താൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ഉത്തമ ബോധ്യമുള്ള വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് തന്നെ മന്ത്രിയോ എംപിയോ ആകാതെ ഗവർണർ ആയ ആദ്യ വ്യക്തിത്വമാണ് കെഎം ചാണ്ടി സാർ എന്നും അദ്ദേഹം അനുസ്മരിച്ചു. പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനവും, കെഎം ചാണ്ടി അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.അനുസ്മരണ യോഗത്തിൽ അഡ്വ.ആർ.മനോജ്, അഡ്വ.ചക്കോ തോമസ്,കുട്ടിച്ചൻ മണർകാട്ട്,ഷോജി ഗോപി,സാബു എബ്രഹാം,ബിബിൻ രാജ്,രാഹുൽ പിഎൻആർ,വി സി പ്രിൻസ്,സുനിൽ കുന്നപ്പള്ളിൽ,തോമസ് പുളിക്കൽ, ജോയിച്ചൻ പൊട്ടൻകുളം ആനി ബിജോയ്,മായാ രാഹുൽ,ലിസിക്കുട്ടി മാത്യു,കിരൺ മാത്യു,മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ,കെ സി ചാണ്ടി,കെ സി ജോസഫ്,സിബി കിഴക്കേയിൽ,ലീലാമ്മ ജോസഫ്,അനിൽ കയ്യാലകകം ബാബു മുളമൂട്ടിൽ,അപ്പച്ചൻ പതിപുരയിടം സാബു രാജ് മണപ്പള്ളിൽ പുഷമ്മ,ബോബച്ചൻ മടുക്കാങ്കൽ,ബാബു കുന്നേൽ താഴേത്ത്, ഔസേപ്പച്ചൻ പാതി പുരയിടം തുടങ്ങിയവർ സംബന്ധിച്ചു.കോൺഗ്രസിന്റെ ഏക രക്ഷ ഗാന്ധിമാർഗ്ഗം- ഡോക്ടർ സിറിയക് തോമസ്
0
വെള്ളിയാഴ്ച, ജനുവരി 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.