ഐ. ദിനേശൻ എറവക്കാട് ബിജെപി കപ്പൂർ സംഘടനാ മണ്ഡലം പ്രസിഡന്റ്

പാലക്കാട്: ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബിജെപി കപ്പൂർ സംഘടനാ മണ്ഡലത്തിന്റെ പ്രസിഡന്റായി ഐ. ദിനേശൻ എറവക്കാട് തിരഞ്ഞെടുക്കപ്പെട്ടു.

പടിഞ്ഞാറങ്ങാടി ശ്രീ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ബിജെപി മണ്ഡലം വരണാധികാരിയും പാലക്കാട് ജില്ലാ സെൽ കോ-ഓർഡിനേറ്ററുമായ സതീഷ് കുമാർ (ഷൊർണൂർ) തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്തി.
ചടങ്ങിൽ കുഞ്ഞൻ കെ.സി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കെ. നാരായണൻ കുട്ടി, രതീഷ് ഇ., ചന്ദ്രൻ കെ., വിഷ്ണു ഒ.വി., നാരായണൻ വി.വി., സുരേഷ് ചാലിശ്ശേരി, സുധീഷ് കുറുപ്പത്ത്, പ്രീത ബാലചന്ദ്രൻ, മണികണ്ഠൻ പി., രാധാകൃഷ്ണൻ പി.കെ., ദിനേശ് കുമാർ പന്നിയൂർ എന്നിവർ സംസാരിച്ചു.

മണ്ഡലത്തിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് നയസംഹിതയും ദിശയും നൽകുന്ന നേതൃത്വം ഐ. ദിനേശന്റെ നേതൃത്വത്തിൽ ശക്തിപ്പെടുമെന്ന് പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ വിശ്വാസം പ്രകടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !