പാലക്കാട്: ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബിജെപി കപ്പൂർ സംഘടനാ മണ്ഡലത്തിന്റെ പ്രസിഡന്റായി ഐ. ദിനേശൻ എറവക്കാട് തിരഞ്ഞെടുക്കപ്പെട്ടു.
പടിഞ്ഞാറങ്ങാടി ശ്രീ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ബിജെപി മണ്ഡലം വരണാധികാരിയും പാലക്കാട് ജില്ലാ സെൽ കോ-ഓർഡിനേറ്ററുമായ സതീഷ് കുമാർ (ഷൊർണൂർ) തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്തി.ചടങ്ങിൽ കുഞ്ഞൻ കെ.സി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കെ. നാരായണൻ കുട്ടി, രതീഷ് ഇ., ചന്ദ്രൻ കെ., വിഷ്ണു ഒ.വി., നാരായണൻ വി.വി., സുരേഷ് ചാലിശ്ശേരി, സുധീഷ് കുറുപ്പത്ത്, പ്രീത ബാലചന്ദ്രൻ, മണികണ്ഠൻ പി., രാധാകൃഷ്ണൻ പി.കെ., ദിനേശ് കുമാർ പന്നിയൂർ എന്നിവർ സംസാരിച്ചു.മണ്ഡലത്തിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് നയസംഹിതയും ദിശയും നൽകുന്ന നേതൃത്വം ഐ. ദിനേശന്റെ നേതൃത്വത്തിൽ ശക്തിപ്പെടുമെന്ന് പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ വിശ്വാസം പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.