തിരൂർ: ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്നും സനാതനധർമ്മം ചാതുർവർണ്യവും ജാതി വ്യവസ്ഥിതിയും ആണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് ഭാരതീയ വിചാരകേന്ദ്രം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
![]() |
പ്രമേയ അവതരണം: ഡോ.എസ്.ഉമാദേവി, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് |
സനാതന ധർമ്മം എന്നത് ഒരു മതമല്ല. അത് നിരവധി ഉപാസനകളും സമ്പ്രദായങ്ങളും ഉൾച്ചേർന്ന ഒരു പാരമ്പര്യമാണ്. ആർഷമായ ജീവിത രീതിയാണ്. അതിനെ വിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമായി വ്യാഖ്യാനിക്കുന്നത് അജ്ഞത കൊണ്ടാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.ഉത്തരവാദിത്വമുള്ള അധികാരസ്ഥാനത്ത് ഇരിക്കുന്നവർ രാജ്യത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ പിന്തുടരുന്ന പാരമ്പര്യത്തെ പരസ്യമായി അധിക്ഷേപിക്കുന്നതും അതിൽ ഉറച്ചു നിൽക്കുന്നു എന്ന് ആവർത്തിക്കുന്നതും അപലപനീയവും പ്രതിഷേധാർഹവും ആയതിനാൽ മുഖ്യമന്ത്രി തെറ്റുതിരുത്തി ജനങ്ങളോട് മാപ്പ് പറയണമെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.