തിരൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘത്തിന്റെ 27-ാം സംസ്ഥാന സമ്മേളനം ജനുവരി 27, 28 തീയതികളിൽ തിരൂർ കരുണ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടക്കും. ജനുവരി 27-ന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം ബി.എം.എസ് സംസ്ഥാന പ്രസിഡണ്ട് ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യും. പെൻഷനേഴ്സ് സംഘം സംസ്ഥാന പ്രസിഡണ്ട് എം.കെ. സദാനന്ദൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.
പെൻഷനേഴ്സ് സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയഭാനു പി. റിപ്പോർട്ടും, സംസ്ഥാന ഖജാൻജി ജി. ഗോപകുമാർ വരവ്-ചിലവ് കണക്കുകളും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സുരേഷ്‌കുമാർ സംഘടന പ്രമേയം അവതരിപ്പിക്കുന്നതും സംസ്ഥാന സെക്രട്ടറി കെ.എൻ. വിനോദ് മറ്റ് പ്രമേയങ്ങളും സംസ്ഥാന സമിതിയംഗം കെ.കെ. ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിക്കുന്നതുമാണ്. സ്വാഗതം സംസ്ഥാന സെക്രട്ടറി ആർ.പി. മഹാദേവകുമാർ നിർവഹിക്കും. സംസ്ഥാന സെക്രട്ടറി എം.ടി. മധുസൂദനൻ നന്ദി പറയും.
ജനുവരി 28-ന് നടക്കുന്ന സംസ്ഥാന പൊതുസമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.കെ. സദാനന്ദന്റെ അധ്യക്ഷതയിൽ ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി അഡ്വ. ജയഭാനു.പി. സ്വാഗതം പറയും. സ്വഗതസംഘം ജനറൽ കൺവീനർ എ.പി. രാധാകൃഷ്ണൻ നന്ദി അറിയിക്കും. സ്വഗതസംഘം ചെയർമാൻ അഡ്വ. എൻ. അരവിന്ദൻ പ്രസംഗം നടത്തും. എൻ.ജി.ഒ സംഘം സംസ്ഥാന പ്രസിഡണ്ട് ടി. ദേവാനന്ദൻ, ബി.എം.എസ് ജില്ലാ പ്രസിഡണ്ട് പി.വി. ദിനേശൻ, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവി തേലത്ത്, ഫെറ്റോ ജില്ലാ പ്രസിഡണ്ട് എ.വി. ഹരീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിക്കും.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ അവലോകനം
2016-ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ സമ്മേളനത്തിൽ വിലയിരുത്തും. 2021 ഏപ്രിലിൽ നടപ്പിലാക്കിയ പെൻഷൻ പരിഷ്കരണത്തിന്റെ കുടിശ്ശികകൾ മൂന്ന് വർഷമായിട്ടും വിതരണം ചെയ്തിട്ടില്ല. 2024 ഏപ്രിൽ മാസത്തിൽ അനുവദിക്കപ്പെട്ട 2% ക്ഷാമബത്തയുടെ 39 മാസത്തെ കുടിശ്ശികയും 2021 ജൂലായിൽ അനുവദിക്കേണ്ട 3% ക്ഷാമബത്തയുടെ 40 മാസത്തെ കുടിശ്ശികയും ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
കൂടാതെ, 12-ാം പെൻഷൻ പരിഷ്കരണം നടപ്പാക്കാനായുള്ള സമയപരിധി കഴിഞ്ഞ് ആറുമാസമായിട്ടും കമ്മീഷൻ പോലും നിയോഗിച്ചിട്ടില്ല. ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് ആറുമാസത്തെ കുടിശ്ശികയും ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് 14 മാസത്തെ കുടിശ്ശികയും ഉണ്ടെന്ന് സമ്മേളനത്തിൽ ചൂണ്ടിക്കാട്ടും.
സർക്കാരിന്റെ അഴിമതിയും നിയമനങ്ങളിൽ പിന്‍വാതില്‍ തന്ത്രങ്ങളും സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന മൂല്യവർധനയും വിഷയമായി ചർച്ച ചെയ്യുന്നതാണ്.
സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആവശ്യപ്പെടുന്നുവെന്ന് സ്വാഗതസംഘം ചെയർമാൻ അഡ്വ. എൻ. അരവിന്ദൻ, പെൻഷനേഴ്സ് സംഘം സംസ്ഥാന പ്രസിഡണ്ട് എം.കെ. സദാനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയഭാനു പി., ജനറൽ കൺവീനർ എ.പി. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് പ്രൊഫ. പി. രാമൻ, ജില്ലാ സെക്രട്ടറി രാജൻ അരങ്ങത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.