ചങ്ങരംകുളം: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 കാരി പ്രസവിച്ചതിന് പിന്നാലെ, സംഭവവുമായി ബന്ധപ്പെട്ട 21 കാരനായ യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവാവ് പെൺകുട്ടിയുടെ ആൺസുഹൃത്താണെന്ന് സ്ഥിരീകരിച്ചു.
പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, പെൺകുട്ടി പ്രസവിച്ചിരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്നു ചങ്ങരംകുളം സിഐ ഷൈന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യുവാവിനെ അറസ്റ്റ് ചെയ്തു. പോക്സോ നിയമങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പഠനകാലത്താണ് യുവാവും പെൺകുട്ടിയും പരസ്പരം അടുത്തിടപഴകിയത് എന്നാണ് ലഭ്യമായ വിവരം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
അറസ്റ്റിലായ യുവാവ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിന്മേൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം പുറത്തുവിടുമെമെന്ന് പോലീസ് പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.