ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് 2025 സാമ്പത്തിക വർഷത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ഐ.എം.എഫ് പ്രവചനം. ഏജൻസിയുടെ എം.ഡി ക്രിസ്‍റ്റലീന ജോർജിയേവയാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. ആഗോള സമ്പദ്‍വ്യവസ്ഥക്ക് സുസ്ഥിരമായ വളർച്ചയുണ്ടാകുമെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് നേരിയ തിരിച്ചടിയുണ്ടാവുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.
യു.എസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ നയം സംബന്ധിച്ച അനിശ്ചിതത്വം ഇന്ത്യ ഉൾപ്പടെയുള്ള സമ്പദ്‍വ്യവസ്ഥകളെ സ്വാധീനിക്കും. യു.എസ് സമ്പദ്‍വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച 2025ൽ കൈവരിക്കുമെന്നും ക്രിസ്റ്റലീന പറഞ്ഞു.
പണപ്പെരുപ്പ നിരക്കും ആഭ്യന്തര ആവശ്യകതയിലുണ്ടാവുന്ന ഇടിവും ചൈനീസ് സമ്പദ്‍വ്യവസ്ഥക്ക് വെല്ലുവിളിയാണ്. പണപ്പെരുപ്പം തന്നെയാണ് ബ്രസീൽ സമ്പദ്‍വ്യവസ്ഥക്കും തിരിച്ചടിയുണ്ടാക്കുക.
ഒരുപാട് അനിശ്ചിതത്വം നിലനിൽക്കുന്ന വർഷമാണ് 2025. യു.എസ് സമ്പദ്‍വ്യവസ്ഥ തന്നെയാവും ആഗോള സാമ്പത്തികരംഗത്തെ സ്വാധീനിക്കുക. നികുതി, ഇറക്കുമതി തീരുവ എന്നിവയിലെല്ലാം യു.എസിലെ പുതിയ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ സമ്പദ്‍വ്യവസ്ഥയെ സ്വാധീനിക്കും. ഇത് ഇന്ത്യ ഉൾപ്പടെ യു.എസുമായി വലിയ വാണിജ്യ ബന്ധങ്ങളുള്ള സമ്പദ്‍വ്യവസ്ഥകളിൽ സ്വാധീനം ചെലുതതുമെന്നും ഐ.എം.എഫ് എം.ഡി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.