എടപ്പാൾ: ഫുട്ബോൾ പ്രേമികൾക്കും ജനസാന്ദ്രതയ്ക്കും സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന മേളയ്ക്ക് എടപ്പാൾ ഒരുങ്ങിക്കഴിഞ്ഞു. ശ്രീ കുമരൻ ടിഎംടി കേരള സ്റ്റീൽസ് ആൻഡ് ഗ്ലാസ് എസ്എഫ്എ അഖിലേന്ത്യാ സെവൻസ് ജനകീയ ഫുട്ബോൾ മേള എടപ്പാളിൽ ആരംഭിക്കുന്നു. സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ജനുവരി 14, ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടനചടങ്ങിൽ തവനൂർ എംഎൽഎ ശ്രീ കെ. ടി. ജലീൽ മേള ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനചടങ്ങിൽ എംഎൽഎമാരായ എൻ. നന്ദകുമാർ, എൻ. ഷംസുദ്ധീൻ, മുഹമ്മദ് മുഹ്സിൻ, മുൻ എംഎൽഎ വി. ടി. ബലറാം, ഹുമയൂൻ കള്ളിയത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, എടപ്പാളിലെ വ്യാപാര-വ്യവസായ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരും പങ്കെടുക്കും.
മുൻനിര ടീമുകൾ മത്സരത്തിനെത്തുന്നു
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഈ മേളയിൽ കേരളത്തിലെ 28 പ്രമുഖ സെവൻസ് ടീമുകൾ മത്സര രംഗത്ത് മാറ്റുരക്കും. പ്രമുഖ താരങ്ങളായ ഉസ്മാൻ ആഷിക്, ആറ്റിറ്റി, ബ്രോൺസോൺ, റൊണാൾഡിൻഹോ, K4 കട്ടൻ, ജി. കെ. സുജിത്, നാബി സെനഗൽ, സജ്ജാദ്, ഇസ്മായിൽ, ദിൽഷാദ്, അസ്ഫർ, നൗഷാദ് ബാപ്പു, സൽമാൻ കള്ളിയത്ത്, ഡീക്കോ, ജുനൈൻ, ടോണി, സഹീർ തുടങ്ങിയവർ കളത്തിൽ മാറ്റുരക്കും.
സംഘാടകസമിതി നേതൃത്വം
മേളയുടെ സംഘാടകസമിതിക്ക് ചെയർമാനായി നൗഫൽ സി. തണ്ടിലം, കൺവീനറായി സുമേഷ് ഐശ്വര്യ, ട്രഷററായി പി. പി. ബിജോയ്, വൈസ് ചെയർമാന്മാരായ അസ്‌ലാം തിരുത്തി, ഹമീദ് നടുവട്ടം, അക്ബർ കെ. വി. എടപ്പാൾ, ഇ. പി. രാജീവ് എന്നിവരും ജോയിന്റ് കൺവീനർമാരായി ഹാരിസ് തൊഴുത്തിങ്ങൽ, നവാസ് അയിലക്കാട്, അനീഷ്, നെഹൽ റഫീക്ക് എന്നിവരും നേതൃത്വം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.