ബെംഗളൂരു : കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടിയത്. സിദ്ധരാമയ്യ കേസില്‍ ഒന്നാം പ്രതിയും ഭാര്യ ബി എം പാര്‍വതി രണ്ടാം പ്രതിയുമായ മുഡ ഭൂമിക്കേസിലാണ് നടപടി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി എം പാര്‍വതിക്ക് നഷ്ടപരിഹാരം നല്‍കുന്നുവെന്ന പേരില്‍ നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതില്‍ മുന്‍ മുഡ കമ്മീഷണര്‍ ഡി ബി നടേഷിന്റെ പങ്ക് നിര്‍ണായകമാണെന്നും ഇഡി പ്രസ്താവനയില്‍ പറഞ്ഞു.സിദ്ധരാമയ്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.മുഡ ഭൂമിക്കേസ്; സിദ്ധരാമയ്യയുടെ 300 കോടി രൂപ വിപണി മൂല്യമുള്ള സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
0
ശനിയാഴ്ച, ജനുവരി 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.