ഭാരതത്തിന്റെ സംസ്‌കൃതി ഉയര്‍ത്തിക്കാട്ടി പാശ്ചാത്യ ആശയങ്ങളുടെ രൂപാന്തരങ്ങളെ ചെറുക്കണം: ജെ. നന്ദകുമാര്‍

തിരൂര്‍: ഭാരതം ലോകത്തിന് സമ്മാനിച്ച സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാശ്ചാത്യ ആശയങ്ങളില്‍ നിന്നും പ്രേരണ ഉത്‌കൊണ്ട് നമുക്ക് ചുറ്റും വ്യാപിച്ച അപകടകരമായ രൂപാന്തരങ്ങളെ ചെറുക്കണമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. മലപ്പുറം തിരൂരില്‍ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം 42-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും 'കള്‍ച്ചറല്‍ മാര്‍ക്‌സിസം അരാജകത്വത്തിന്റെ പ്രത്യയശാസ്ത്രം' എന്ന വിഷയാവതരണം നടത്തിയും സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരൂരില്‍ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം 42-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ നിര്‍വ്വഹിക്കുന്നു

പുതിയ കാലത്തെ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ വിവേകാന്ദനേയും ശ്രീനാരായണ ഗുരുവിനെയും മന്നത്തുപത്മനാഭനെയും പാര്‍ട്ടികൊടി ഉടുപ്പിക്കാനുള്ള ശ്രമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ പുതിയ കാലഘട്ടത്തില്‍ സത്യമാണെന്ന് ധരിച്ചുപോകുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ചുറ്റുമുള്ളത്. ഇത് കൃത്യമായി മനസ്സിലാക്കാനും അത് തിരുത്താനും നമുക്ക് സാധിക്കണം. ഇത്തരം പാശ്ചാത്യ ആശയത്തില്‍ നിന്നും പ്രേരണ ഉത്‌കൊണ്ടുകൊണ്ട് വന്നുചേര്‍ന്നിട്ടുള്ള ഒട്ടനവധി രൂപാന്ദരങ്ങള്‍ മുന്നില്‍ ഉണ്ട്. കള്‍ച്ചറല്‍ മാര്‍ക്‌സിസം, യഥാര്‍ത്ഥ സംസ്‌കാരത്തെ റദ്ദ് ചെയ്യല്‍, പാശ്ചാത്യ നാടുകളില്‍ നിന്നും കേരളത്തിന്റെ കലാലയങ്ങളില്‍ പടര്‍ന്നുകഴിഞ്ഞ ഓക്കിസ്സം തുടങ്ങി നിരവധി ആശയങ്ങള്‍ നമുക്ക് ചുറ്റും സാധാരണം പോലെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും ഒപ്പം തന്നെ തത്സ്ഥാനത്ത് ഭാരത്തിന്റെ സംസ്‌കൃതി മുന്നോട്ട് വയ്ക്കാനും നമുക്ക് സാധിക്കണം. ഉണര്‍വിന്റെ സന്ദേശങ്ങളായ 'തസ്മാത് ജാഗ്രതാ', 'ഉത്തഷ്ഠതാ ജാഗ്രതാ' തുടങ്ങിയവ ലോകമെമ്പാടും പ്രധാനം ചെയ്തത് ഭാരതമാണ്. കടന്നുവരുന്ന തെറ്റായ പ്രത്യയശാസ്ത്ര സ്വാധീനങ്ങളുടെ വസ്തുകളെ പഠനം നടത്തി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കണം. സനാധന ധര്‍മ്മം നമ്മളിലൂടെയാണ് നിലനില്‍ക്കുന്നത് എന്ന ബോധ്യം എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മഹര്‍ഷി അരവിന്ദ വിചാരത്തിന്റെയും വിവേകാന്ദ വിചാരത്തിന്റെയും പിന്‍ഗാമി എന്ന നിലയിലാണ് പരമേശ്വര്‍ ജി വിചാരകേന്ദ്രത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെയും ഭാരതിന്റെയും ചിന്ദാമണ്ഡലത്തെ ശരിയായ ദിശയിലേക്ക് മാറ്റി തെളിച്ച ആചാര്യനായിരുന്നു പരമേശ്വര്‍ജിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പുതിയ നിര്‍മ്മാണ ഭരണഘടനാ സമിതിയിലൂടെ ഇന്ത്യന്‍ ഭരണഘടന തിരുത്തി എഴുതപ്പെടേണ്ടതാണെന്നും ഭരണഘടന അങ്ങനെ തന്നെ നിലനിര്‍ത്തണമെന്നും രണ്ട് വാദമുണ്ട്. രണ്ട് വീക്ഷണവും ശരിയാണെന്ന് സംഘത്തിനോ വിചാരകേന്ദ്രത്തിനോ പക്ഷമില്ല. ഏറ്റവും സുന്ദരവും ശക്തവുമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വരുന്ന കാലങ്ങളിലെ വെല്ലുവിളികളെ നേരിടാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുകും ചെയ്യുന്ന കാലഘട്ടത്തിന്റെ സ്മൃതിയാണ് ഭരണഘടന. ഇക്കാലമത്രയും ഭരണഘടന അത് നിര്‍വ്വഹിച്ചുപോന്നിട്ടുമുണ്ട്. സവിശേഷമായ കാലഘട്ടിലൂടെ കടന്ന് നാം പുതിയ കര്‍ത്തവ്യബോധത്തിന്റെ കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഉറച്ച തലത്തില്‍ നിന്നുകൊണ്ടുവേണം 2047നെ കുറിച്ച് സ്വപ്‌നം കാണാനും തയ്യാറെടുപ്പ് നടത്താനുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അദ്ധ്യക്ഷത വഹിച്ചു. കുസാറ്റ് പ്രൊഫ. ഡോ. ഡി. മാവോത്ത്, ഭാരതീയ വിചാരകേന്ദ്രം അദ്ധ്യക്ഷന്‍ പ്രൊഫ. സി.വി. ജയമണി, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സ്വാഗതസംഘം കാര്യാദ്ധ്യക്ഷന്‍ അഡ്വ. എന്‍. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

തുടർന്നു നടന്ന വിവിധ സെഷനുകളിൽ കേരള കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ.ജി.ഗോപകുമാർ, ഇഗ്നോ റീജ്യണൽ ഡയറക്ടർ ഡോ.എം.രാജേഷ് എന്നിവർ വിഷയം അവതരിപ്പിച്ചു. വിചാരകേന്ദ്രം ഭാരവാഹികളായ പ്രൊഫ.കെ.പി.സോമരാജൻ, ഡോ.കെ.ശങ്കരനാരായണൻ, പ്രൊഫ.ശ്രീകുമാരക്കുറുപ്പ് എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !