തൃശ്ശൂർ: ഓലയിൽ നിന്ന് ഈർക്കിൽ ഉരിയൽ എളുപ്പമാക്കാനുള്ള യന്ത്രവുമായി വിദ്യാർത്ഥികൾ. വള്ളിയോട് സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളജിലെ ഐ.ടി.ഐ ട്രേഡിലുള്ള എം.എ.വി വിദ്യാർത്ഥികളുടേതാണ് കണ്ടുപിടുത്തം. തെങ്ങോലയില്‍ നിന്നും ഈര്‍ക്കിലി വേര്‍തിരിച്ചെടുക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇവർ.
ഇലക്ട്രിക് മോട്ടോര്‍, വീല്‍, ബ്ലേഡ്, ബെല്‍റ്റ് തുടങ്ങിയവയുടെ സംയോജനത്തിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. യന്ത്രത്തിനുള്ളില്‍ ഓല വച്ചുകൊടുത്താല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഓലയും ഈര്‍ക്കിലിയും വെവ്വേറെയായി കിട്ടും. മിനിറ്റുകള്‍ക്കുള്ളില്‍ ചൂല്‍ക്കെട്ടുകൾ ഉണ്ടാക്കിയെടുക്കാമെന്നതാണ് ഈ യന്ത്രത്തിന്റെ സവിശേഷത.
അധ്യാപകരായ ദാമോദരന്‍, കെ.എം. സാജു, ജോബിന്‍ ജോസ്, ജോമോന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വിദ്യാർത്ഥികളായ അബിന്‍സാബി, അഫസല്‍, ശരത്ത്, സാന്റിഷ് സി.എ അബിന്‍, അസ്വാന്‍, രോഹിത്, രാംദാസ്, അഭിജിത്ത്, ടിനു, ജിബിന്‍, അജ്മല്‍ എന്നിവരുടെ ഒരു മാസത്തെ പ്രയത്‌നത്തിലാണ് ഈ യന്ത്ര സംവിധാനം ഒരുങ്ങിയത്. പുതിയൊരു കണ്ടെത്തല്‍ കൂടി നടത്തിയ വിദ്യാർത്ഥികളെ കോളേജ് ഡയറക്ടര്‍ ഫാ.മാത്യു ഇല്ലത്തുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. അനു കളപ്പുരക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.