കൽപറ്റ: എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. പുത്തൂർവയൽ എആർ ക്യാംപിലാണു ചോദ്യംചെയ്യലിന് എത്തിയത്.
ഏതന്വേഷണവും നേരിടാൻ തയാറാണെന്ന് ഐ.സി.ബാലകൃഷ്ണൻ മാധ്യമങ്ങളോടു പ്രതികരിച്ചു. എൻ.എം.വിജയന്റെ ആത്മഹത്യയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ്പിക്ക് ആദ്യം പരാതി നൽകിയത് താനാണ്. നീതിപൂർവമായ അന്വേഷണമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകുന്നത്.ബാക്കി കാര്യങ്ങൾ ചോദ്യം ചെയ്യലിനുശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.െക.ഗോപിനാഥൻ എന്നിവരെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.
ഇന്നു മുതൽ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഐ.സി.ബാലകൃഷ്ണനോടു കോടതി ആവശ്യപ്പെട്ടത്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഐ.സി.ബാലകൃഷ്ണനെയും ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തു വിട്ടയച്ചേക്കും. കഴിഞ്ഞ ദിവസം ഡിസിസി ഓഫിസിലുൾപ്പെടെ പൊലീസ് പരിശോധന നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.