പത്തനംതിട്ട പീഡനക്കേസ്; 29 കേസുകളിലായി 42 അറസ്റ്റ് ;മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞു;

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ അറുപതിലേറെ പേർ പീഡനത്തിനു വിധേയമാക്കിയ . കുട്ടിയുടെ ഇതുവരെയുള്ള മൊഴിയനുസരിച്ച് ഇനി 14 പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി. കേസിൽ 58 പ്രതികളുണ്ടെന്നും എല്ലാവരെയും തിരിച്ചറിഞ്ഞെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു.

കേരളത്തെ നടുക്കിയ സൂര്യനെല്ലി പീഡനത്തെക്കാൾ വലിയ കുറ്റകൃത്യമാണിത്. സൂര്യനെല്ലി കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 11 കേസുകളിലായി 26 അറസ്റ്റും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 16 കേസുകളിലായി 14 അറസ്റ്റും പന്തളത്ത് ഒരു കേസിൽ 2 അറസ്റ്റും നടന്നു. തിരുവന്തപുരം റേഞ്ച് ഡിഐഡി അജിതാ ബീഗമാണു കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെയും ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.

പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം പൊലീസ് സ്‌റ്റേഷനുകളിൽ 29 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. ഒരു പ്രതി വിദേശത്താണെന്നും അയാളെ ഉടൻ നാട്ടിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. റാന്നി മന്ദിരംപടിയിലെ റബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ വച്ചും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രക്കാനം തോട്ടുപുറത്ത് വാഹനത്തിൽവച്ചും കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെയാണ് വിശദമായ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !