കാക്കനാട്: ഇന്നലെ രാവിലെ എട്ടരയോടെ തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും പരിസര പ്രദേശത്തും അലഞ്ഞുതിരിഞ്ഞ നായ നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ആദ്യം കുറ്റിക്കാട്ടില്‍ കിടന്നിരുന്ന തെരുവു നായ്ക്കളെയും പിന്നെ ഒരു പൂച്ചയെയും കടിച്ച നായ പിന്നീട് ടെസ്റ്റ് ഗ്രൗണ്ടിലേക്കും റോഡിലേക്കും കയറി ആളുകളെ കടിക്കുകയായിരുന്നു.
തിരച്ചിലിനൊടുവില്‍ ആക്രമണം നടത്തിയ നായയെ പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപം പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. ടെസ്റ്റിനെത്തിയ തമ്മനം സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19), ഫ്രന്‍ഡ്സ് ഡ്രൈവിങ് സ്കൂള്‍ പരിശീലകന് ആല്‍ഫി (28), ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളുടെ കൂടെയുണ്ടായിരുന്ന ഷാലു (32), തൃക്കാക്കര കാര്‍ഡിനല്‍ സ്കൂളിലെ വിദ്യാര്‍ഥി അഭിഷേക് അഭിലാഷ് (17), കാക്കനാട് സ്വദേശികളായ റഹിം (22), ഫാറൂഖ് (25), സിജു വര്‍ഗീസ് (47), കാക്കനാട് സ്വദേശിയായ വീട്ടമ്മ എന്നിവരെയാണ് നായ കടിച്ചത്.പേവിഷ ബാധയുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ അധികൃതര്‍ ചത്ത നായയെ തൃശ്ശൂര്‍ മണ്ണുത്തി ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് കൈമാറി. മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ പറമ്പില്‍നിന്ന് മറ്റ് നായ്ക്കളെ കടിച്ചെത്തിയ തെരുവുനായ ഡ്രൈവിങ് ടെസ്റ്റ് സമയത്തായിരുന്നു ആക്രമണം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.