പാലാ:ഹിന്ദു സമൂഹത്തെ സാമൂഹികമായി ഒന്നിച്ചുനിർത്തുന്ന സനാതന ജീവിതക്രമം ഈ നാട്ടിൽ ഉണ്ടായിരുന്നതായി സീമാജാഗരൺമഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ.
മഹാകുംഭ മേളയും മാമാങ്കവും എല്ലാം ഇതിന്റ ദൃഷ്ടാന്തമായിരുന്നു.ഹിന്ദു സമൂഹം ജാതീയമായി ഭിന്നിച്ചു നിന്ന കാലഘട്ടത്തിലും ഇത്തരം മേളകൾ ഹിന്ദു ധർമ്മത്തെ ഏകീകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. 32 മത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെറു ചെറു ഹിന്ദുമഹാ മേളകളിലൂടെ ഹിന്ദു സമൂഹത്തിന് പുതിയ വീക്ഷണവും ശ്രേഷ്ഠമായ ആശയങ്ങളും നൽകാൻ ഈ കൂട്ടായ്മകൾക്കായി.സേവന മനസിനെ വാരിപ്പുണരാൻ ഇത്തരം മേളകൾക്ക് കഴിഞ്ഞതായും എ.ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
അഗളി വിവേകാനന്ദ മെഡിക്കൽ മിഷൻ ഡയറക്ടർ ഡോ.വി.നാരായണന് ഡോ.പി.ചിദംബരനാഥ് സ്മാരക വീരമരുതി പുരസ്കാരം സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ഹിന്ദുമഹാസംഗമം രക്ഷാധികാരി ഡോ. എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനായി.സാധനയും സേവനവുമാണ് ഹിന്ദു മഹാസംഗമം മുന്നോട്ടു വയ്ക്കുന്നത്.
കുടുംബങ്ങളിൽ നാമജപം ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈവർഷത്തെ സേവാഭാരതി പുരസ്കാരം സന്തോഷ് മരിയസദനത്തിനും ശന്തനു എൻഡോവ്മെൻ്റ് അർജുൻ എം.പട്ടേരിക്കും സമ്മാനിച്ചു.ഡോ. വിനയകുമാർ ബി,ഡോ.വി.രാധാലക്ഷ്മി എന്നിവരെ സമ്മേളനത്തിൽ ആദരച്ചു. അഡ്വ. ജി. അനീഷ് സ്വാഗതവും ഡോ.പി.സി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.