കുഞ്ചിത്തണ്ണി (ഇടുക്കി): പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാകുന്നവിധം അനധികൃത നിര്‍മാണം നടന്നതിനെത്തുടര്‍ന്ന് വിവാദ ഭൂമിയായ ചൊക്രമുടിമലയില്‍ വീണ്ടും കൈയേറ്റം. അന്വേഷണസംഘം പൂട്ടിയ ഗേറ്റിന്റെ താഴുതകര്‍ത്ത് അകത്തുകടന്ന ഒരുസംഘമാളുകള്‍ അരയേക്കറിലധികം സ്ഥലത്തെ കാട് യന്ത്രം ഉപയോഗിച്ച് വെട്ടിത്തെളിച്ചു. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയും നശിപ്പിച്ചു. ചൊക്രമുടി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി വലിയ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രശ്നമാകുമെന്ന് മനസ്സിലായതോടെ കൈയേറ്റക്കാര്‍ ജീപ്പില്കയറി രക്ഷപ്പെട്ടു. അതിനുശേഷമാണ് പോലീസ് വന്നത്. വിവരം അറിച്ചിട്ടും റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് എത്തിയില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ ദേവികുളം തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ദേവികുളം സബ് കളക്ടര്‍ വി.എം. ജയകൃഷ്ണന് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. കൈയേറ്റക്കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് മല തുരന്ന് വെട്ടിയ റോഡിന്റെ ഇരുഭാഗവുമുള്ള കാടാണ് വെട്ടിത്തെളിച്ചത്. കൈയേറ്റം വിവാദമായപ്പോള്‍ മുന്‍ ഉത്തരമേഖല ഐ.ജി. കെ.ജി. സേതുരാമന്റെ നേതത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ഇവര്‍ പ്രദേശത്ത് പരിശോധന നടത്തി ഗേറ്റ് താഴിട്ട് പൂട്ടുകയുംചെയ്തിരുന്നു. ജീപ്പില്‍ എത്തിയസംഘം ഇത് തല്ലിത്തകര്‍ത്ത് അകത്തുകടന്നു.
ഇക്കാര്യം അറിഞ്ഞ നാട്ടുകാര്‍ പോലീസിനേയും റവന്യൂ അധികൃതരേയും വിവരമറിയിച്ചു. ഗോത്രവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ മല കയറിയെത്തി. ഇതോടെ കാട് വെട്ടിത്തെളിച്ചുകൊണ്ട് നിന്നവര്‍ സ്ഥലം വിടുകയായിരുന്നു.
കേരളത്തിലെ പ്രധാന കൊടുമുടികളില്‍ ഒന്നായ ചൊക്രമുടിയില്‍ 2014-ല്‍ ഓഗസ്റ്റിലാണ് അടിമാലി സ്വദേശിയായ സിബി ജോസഫ് മലതുരന്ന് റോഡ് വെട്ടുകയും നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്തത്. വലിയൊരു തടയിണയും നിര്‍മിച്ചു.
ആയിരക്കണക്കിന് നീലക്കുറിഞ്ഞി ചെടികളാണ് നശിപ്പിക്കപ്പെട്ടത്. ഭൂമി കൈയേറ്റം ഇത്രയും വിവാദമായിട്ടും ചൊക്രമുടിയിലേക്ക് വീണ്ടും കൈയേറ്റക്കാര്‍ എത്തിയത് റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കൈയേറ്റക്കാര്‍ക്കെതിരേ നടപടി വൈകുന്നതില്‍ പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.