വിമത വൈദീകരെ പിന്തുണച്ച് പ്രസംഗിച്ച ജില്ല കോൺഗ്രസ് നേതാവിൻ്റെ നിലപാടിനെതിരെ കെ.സുധാകരനും,വി.ഡി. സതീശനും നിലപാട് പരസ്യപ്പെടുത്തണം; കാത്തലിക്ക് നസ്രാണി അസോസിയേഷൻ

കൊച്ചി: കുർബാന വിഷയവുമായി ബന്ധപ്പെട്ട് അതിരൂപതയിലെ കുറ്റക്കാരായ വൈദീകരെ പിന്തുണച്ച് പ്രസംഗങ്ങൾ നടത്തിയ കോൺഗ്രസ് ജില്ല നേതാവ് ഉൾപ്പെടെയുള്ള എം.എൽ എ മാരുടെ നിലപാടിനെതിരെ കെ പി സി സി പ്രസിഡൻറ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിലപാട് പരസ്യപ്പെടുത്തണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ഭാരവാഹികളായ ഡോ. എം. പി. ജോർജ്, ജോസ് പാറേക്കാട്ടിൽ, ഷൈബി പാപ്പച്ചൻ എന്നിവർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കവിഷയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമില്ല. ബിഷപ് ഹൗസിലേക്ക് തെറ്റായ മാർഗത്തിലൂടെ അതിക്രമിച്ച് കടന്ന് സഭാവിരുദ്ധ സമരം നടത്തിയ വൈദീകരെ സംരക്ഷിക്കുന്ന ജില്ല കോൺഗ്രസ് പ്രസിഡൻ്റും ചില ജനപ്രതിനിധികൾ അവരുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കുർബാന വിഷയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ സഭ സംവിധാനങ്ങൾ ഉള്ളപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഇതിൽ കൈ കടത്തുന്നത് തെറ്റായ സന്ദേശം നൽകും.സിഎൻഎ അൽമായ നേതാക്കൾ ചൂണ്ടിക്കാട്ടി. ബിഷപ് ഹൗസിൽ അന്ന് ഗേയ്റ്റ് തല്ലി പൊളിച്ച് അകത്ത് കടന്ന് മാധ്യമപ്രവർത്തകരെയും നിയമപാലകരെയും മറ്റും ആക്രമിച്ചവർക്കെതിരെയാണ് ശിക്ഷ നടപടി വേണ്ടത്. ഇതൊന്നും കോൺഗ്രസ് നേതാക്കൾ കാണാതെ പോയത് വളരെ വിചിത്രമാണ്.

ഇത്തരം പ്രസംഗങ്ങൾ ഇനിയും കോൺഗ്രസിൻ്റെ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർ യഥാർത്ഥ വസ്തുത മനസിലാക്കാതെ പക്ഷപാതപരമായ നിലപാട്കളുമായി മുന്നോട്ട് പോയാൽ പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് കാത്തലിക്ക് നസ്രാണി അസോസിയേഷൻ രൂപം കൊടുക്കും. അടുത്ത മൂന്നാം തീയതി ഈ വിഷയം ചർച്ച ചെയ്യാൻ സഭ അനൂകൂല സംഘടനകളുടെ സംയുക്ത യോഗം കൊച്ചിയിൽ ചേരും.വിമത വൈദികർക്കെതിരായി കാനോനിക നടപടികൾ നടപ്പിലാക്കുവാൻ സഭ നേതൃത്വം സർക്കാർ സഹായം ആവശ്യപ്പെടണമെന്ന് ഡോ. എം.പി. ജോർജ്, ജോസ് പാറേക്കാട്ടിൽ, ഷൈബി പാപ്പച്ചൻ, ജോസ് അറയ്ക്കത്താഴം, ബൈജു ഫ്രാൻസീസ്, എൻ.എ. സെബാസ്റ്റ്യൻ, ജോസഫ് അമ്പലത്തിങ്കൽ എന്നിവർ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. വിശ്വാസികളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കി സഭക്കും , മെത്രാൻമാർക്കും പോലീസിനും എതിരായി സമരം ചെയ്യുന്നത് നീതികരിക്കാനാവില്ല.


സഭവിരുദ്ധ സമരങ്ങൾ വിശ്വാസികൾ ബഹിഷ്കരിക്കണം. അനുസരണക്കേട് കാണിക്കുന്ന വൈദീകർ നടത്തുന്ന കൂദാശ കർമ്മങ്ങളിലും വിശ്വാസികൾ പോകരുത്. അനുദിനം സഭവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ചില പുരോഹിതരും അൽമായർക്കും എതിരെ കടുത്ത ശിക്ഷ നടപടി എടുക്കാൻ സഭാ നേതൃത്വം തയ്യാറാകണം. ഇവരുടെ സാമ്പത്തിക ശ്രോതസ്സുകളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക്ക് നസ്രാണി അസോസിയേഷൻ വ്യക്തമാക്കി.

വിമത വൈദികരെ പിന്തുണച്ച് പ്രസംഗിച്ച കോൺഗ്രസ് ജില്ല നേതാവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സീറോ മലബാർ സഭയെ തള്ളിപ്പറഞ്ഞതായി സി എൻ എ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !