തിരുവനന്തപുരം: സംസ്കൃതം കാലാതീതമായ അറിവിന്റെ കലവറയാണെന്നും കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പൈതൃകത്തെ ആഘോഷിക്കാനുള്ള അവസരമായാണ് സംസ്കൃത സെമിനാറിനെ കാണുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഗവ.തൈക്കാട് മോഡല്‍ എല്‍.പി.എസില്‍ നടക്കുന്ന സംസ്കൃത കലോത്സവത്തോടനുബന്ധിച്ച് സംസ്കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭക്ഷ്യവകുപ്പു മന്ത്രി ജി ആര് അനില്‍ പങ്കെടുത്തു. തൈക്കാട് ഗവ എല്‍ പി സ്കൂളില്‍ നടന്ന സെമിനാര്‍ അവതരിപ്പിച്ചത് റേഡിയോ വാര്‍ത്താ അവതാരകനായ ഡോ ബലദേവാനന്ദ സാഗറാണ്. ആധുനികയുഗേ സംസ്കൃതസ്യ പ്രധാന്യം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
സംസ്കൃതാധ്യാപകന് അജയ് ഘോഷ് സ്വാഗതം ആശംസിച്ചു. സംസ്കൃത പ്രൊഫസര്‍ ഡോ ഒ എസ് സുധീഷ് മോഡറേറ്ററായി. അതിനെ തുടര്‍ന്നുള്ള ചര്‍ച്ച ഡോ പി പദ്മനാഭന് ഗുരുവായൂര്‍ നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.