പെരിയ ഇരട്ടക്കൊലക്കേസില്‍ വീണ്ടും പണപ്പിരിവ്; പാര്‍ട്ടി അംഗങ്ങളില്‍നിന്ന് 500 രൂപവീതം പിരിക്കണമെന്ന് നിര്‍ദേശം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ വീണ്ടും പണപ്പിരിവ് നടത്താനൊരുങ്ങി സി.പി.എം. സ്‌പെഷ്യല്‍ ഫണ്ടെന്ന പേരിലാണ് ഫണ്ട് പിരിക്കുന്നത്. രണ്ടുകോടി സമാഹരിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി അംഗങ്ങളില്‍നിന്ന് 500 രൂപവീതം പിരിക്കണമെന്നാണ് ഏരിയ കമ്മിറ്റികള്‍ക്ക് നല്‍കിയ നിര്‍ദേശം.

കേസുമായി ബന്ധപ്പെട്ട നിയമനടപടികളിലേക്ക് സി.പി.എം. കടക്കുന്നതിന്റെ ഭാഗമായാണ് പണപ്പിരിവ്. രണ്ടാം തവണയാണ് പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ പണപ്പിരിവ് നടത്തുന്നത്. ജനുവരി 20-നകം പണം നല്‍കണമെന്നാണ് നിര്‍ദേശം.

ജോലിയുള്ളവര്‍ ഒരുദിവസത്തെ ശമ്പളം തന്നെ സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദേശം. ഓരോ ബ്രാഞ്ചും നല്‍കേണ്ട ക്വാട്ട നിശ്ചിയിച്ചിട്ടുണ്ട്.

നേരത്തെ, 2021-ല്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണത്തിനെന്ന് പറഞ്ഞ് പണം പിരിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ. മണികണ്ഠന്‍ എന്നിവരടക്കം കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !