ദേവരാഗിന്റെ സംഗീതത്തിന് കരുത്തായി അമ്മ ദിവ്യ

തിരുവനന്തപുരം: വീൽചെയറിലേറി വന്ന അമ്മ ദിവ്യയുടെ പിന്തുണയിൽ ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി ദേവരാഗ്. കണ്ണൂർ ജി.എച്ച്.എസ്‌.എസ്‌ മതിൽ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് ദേവരാഗ് രാജേഷ്.

പയ്യന്നൂർ സബ് കോടതിയിൽ ജൂനിയർ സൂപ്രണ്ട് ആണ് ദിവ്യ. ഭിന്നശേഷിക്കാരിയായ ദിവ്യ വീൽ ചെയറിലാണ് മകനൊപ്പം കലോത്സവത്തിനെത്തിയത് . പതിമൂന്നാം നമ്പർ വേദിയായ ചാലക്കുടി പുഴയിൽ അമ്മയ്ക്കൊപ്പം എത്തിയ ദേവരാഗിന് കാണികളുടെയും വൻ പിന്തുണയായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് ദേവരാഗ് മത്സരിക്കുന്നത്.

ആദ്യമായി പങ്കെടുത്ത മത്സരയിനത്തിൽ തന്നെ എ ഗ്രേഡ് നേടാനായതിൻ്റെ സന്തോഷത്തിലാണ് അമ്മയും മകനും. കോഴിക്കോട് സ്വദേശിയായ കലാനിലയം ഹരിയാണ് ദേവരാഗിൻ്റെ ഗുരു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !