വർക്കല: വിനോദസഞ്ചാര മേഖലയായ വർക്കല ആലിയിറക്കം കുന്നിൻമുകളിലേയ്ക്ക് മദ്യപസംഘം കാറോടിച്ചു കയറ്റി. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടിയാണ് സംഭവം.
മൂന്നംഗസംഘം തീരദേശ മേഖലയായ കുന്നിൻ മുകളിലേയ്ക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. തീരത്തു നിന്നും 62 അടിയോളം ഉയരമുള്ള കുന്നിന്റെ മുകളിൽ അപകട നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്.
പരിസരവാസികൾ പോലീസിനെയും അഗ്നി ശമന സേനാംഗങ്ങളെയും വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി ശമന ഉദ്യോഗസ്ഥർ മൂന്ന് യുവാക്കളെ കാറിൽ നിന്നും രക്ഷപ്പെടുത്തി വർക്കല സ്വദേശികളായ യുവാക്കൾ പോലീസിന്റെ കസ്റ്റഡിയിലാണ്.ഈ മേഖലയിൽ നിരവധി പേരാണ് വാഹനത്തിൽ മദ്യപിച്ചു എത്തുന്നതെന്നും പോലീസിന്റെ ശ്രദ്ധ കൂടുതലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.