ജമ്മു കശ്മീർ: ജമ്മു കശ്മീരില്‍ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി.
നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. 2024 ഡിസംബർ 24 ന് പൂഞ്ച് ജില്ലയിൽ സൈനിക വാഹനം 350 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2024 നവംബർ 4 ന്, രജൗരി ജില്ലയിൽ വാഹനം റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണതിനെത്തുടർന്ന് സൈനിക ഉദ്യോഗസ്ഥൻ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.
2024 നവംബർ 2 ന് റിയാസി ജില്ലയിലെ ഒരു മലയോര റോഡിൽ നിന്ന് കാർ തെന്നി ആഴത്തിലുള്ള തോട്ടിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഒരു സ്ത്രീയും 10 മാസം പ്രായമുള്ള മകനും ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.