വർക്കല: തച്ചോട് പട്ടരുമുക്ക് എസ്. എസ് ലാൻഡിൽ 25 വയസുള്ള ആകാശ് ആണ് റൂറൽ ഡാൻസാഫ് ടീമിൻ്റെ പിടിയിലായത്. ദിവസങ്ങളായി റൂറൽ ഡാൻസ് ടീമിൻറെ നിരീക്ഷണത്തിലായിരുന്ന പ്രതി മയക്കുമരുന്നുമായി വിൽപ്പനയ്ക്ക് ഇരുചക്ര വാഹനത്തിൽ പോകവേയാണ് ഡാൻസാഫ് ടീം വളഞ്ഞ് ബല പ്രയോഗത്തിലൂടെ പിടികൂടിയത്.
തുടർ നിയമ നടപടികൾക്കായി അയിരൂർ പോലീസിന് പ്രതിയെ കൈമാറി കോളനികൾ കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കായി കൊണ്ടു പോയ 2.1 ഗ്രാം MDMA പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. കൂടുതൽ മയക്കുമരുന്ന് ശേഖരത്തെ കുറിച്ചുള്ള വിവരങ്ങൾക്കായി പോലീസ് പ്രതിയെ ചോദ്യം ചെയ്തു വരുകയാണ്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 64 കോളനികൾ ഉണ്ട്. ഇവിടെ മയക്കുമരുന്ന് വ്യാപാരം വ്യാപകമാവുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ഇപ്പോൾ പിടിയിലായ പ്രതി ആകാശ് ആറ്റിങ്ങൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലേയും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ സഹോദരൻ ഹെൽമറ്റ് മനു എന്നു വിളിപ്പേരുള്ള ആരോമൽ വർക്കല പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലാണ്.
അയിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ SHO ശ്യാം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.