ശ്രീലങ്കൻ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പണം തട്ടി വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: വിവാഹ വാഗ്ദാനം നൽകി ശ്രീലങ്കൻ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വഞ്ചിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു എന്ന ശ്രീലങ്കൻ യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിയെ അറസ്റ്റ് പോലീസ് ചെയ്തു. പെരിന്തൽമണ്ണ അമ്മിനിക്കാട് വാളാംകുളം കരിമ്പനക്കൽ മുഹമ്മദ് ഹനീഫ (27)യെയാണ് പെരിന്തൽമണ്ണ എസ്.ഐ കെ.സജിൻ ശശി അറസ്റ്റ് ചെയ്തത്.

യുവാവ് യു.എ.ഇ.യിൽ ജോലി ചെയ്യുന്നതിനിടെയാണ് ശ്രീലങ്കക്കാരിയുമായി പരിചയപ്പെടുന്നത്. ഇവിടെ വച്ച് വിവാഹ വാഗ്ദാനം നൽകി ഇരുവരും യു.എ.ഇയിൽ ഒന്നിച്ച് താമസമാക്കി. ഇതിനിടെ യുവതി ഗർഭിണിയായപ്പോൾ ഇയാൾ നാട്ടിലേക്ക് മടങ്ങി. തുടർന്ന് യുവതി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയെങ്കിലും മുഹമ്മദ് ഹനീഫയെ കണ്ടെത്താനായില്ല.

ഇതോടെ യുവതി പരാതിയുമായി പൊലീസിലെത്തി. ഇതോടെ തന്നെ ചതിച്ച യുവാവിനെതിരെ വഞ്ചനക്കും പീഡനത്തിനും യുവതി പരാതി നൽകിയതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഹമ്മദ് ഹനീഫയെ നാട്ടിൽ വിവാഹമുറപ്പിച്ച പെൺകുട്ടിയുമായി കൂൾ ബാറിൽ ജ്യൂസ് കുടിക്കുന്നതിനിടയൽ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
യു.എ.ഇ.യിൽ ബിസനസ് നടത്തിയിരുന്ന യുവതിയിൽ നിന്ന് ഇയാൾ വൻതുക വസൂലാക്കിയതായും ഇവരുമായുള്ള ശാരീരിക ബന്ധത്തിന്റെ ഫോട്ടോ എടുത്തത് പരസ്യപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !