തിരൂർ: പള്ളിയേക്കാൾ വലിയ പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും അതിൽ ജാതിമത ഭേദമന്യേ കുട്ടികളെ ഇടകലർത്തി ഇരുത്തി പഠിപ്പിക്കാൻ മുൻകൈ എടുക്കുകയും ചെയ്ത കത്തോലിക്കാ സഭക്ക് കേരളത്തിലെ ജാതി ഉച്ഛനീചത്വങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിച്ചു എന്ന് ഡോ .കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം 42 ആമത് സംസ്ഥാന സമ്മേളനത്തിൽ 924 ലെ ആലുവ സർവ്വമത സമ്മേളനം -ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നവോത്ഥാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടികൾക്കും പങ്കില്ലെന്ന് പറഞ്ഞ അദ്ദേഹം , നവോത്ഥാനത്തിന്റെ മുഴുവൻ പ്രവത്തനങ്ങളും ആത്മീയ ഗുരുക്കൾ ആയ ശ്രീനാരായണ ഗുരു , അയ്യാവൈകുണ്ഠ സ്വാമികൾ , ചട്ടമ്പി സ്വാമികൾ മുതലായവരുടെ ചിട്ടയായ പ്രവത്തനങ്ങളിലൂടെയാണ് എന്നും തന്റെ പ്രഭാഷണത്തിൽ അടിവരയിട്ടു പറയുന്നു . ജ്ഞാന സമ്പാദനത്തെ അതിന്റെ ചട്ടക്കൂടിൽ നിന്ന് മോചിപ്പിച്ചു സമൂഹത്തിലെ എല്ലാവർക്കും വിജ്ഞാനം പ്രാപ്തമാകണം എന്ന സന്ദേശം ആണ് ശ്രീ നാരായണഗുരു പ്രചരിപ്പിച്ചത് എന്നദ്ദേഹം പറഞ്ഞു. അരുവിപ്പുറം പ്രതിിഷ്ഠ, ജന്മം കൊണ്ട് ബ്രാഹ്മണ കുലത്തിൽ ജനിച്ച ഒരാൾ പ്രതിഷ്ഠിച്ച ശിവപ്രതിഷ്ഠയിൽ ശൈവ ചൈതന്യം ദർശിക്കാം എങ്കിൽ , അത് ഒരു ഈഴവൻ പ്രതിഷ്ഠിച്ച ശിവനിലും കാണാം എന്ന തത്വം ആണ് "ഡോ. രാധാകൃഷ്ണൻ പറഞ്ഞു.
"അഴകുള്ളവനെ അപ്പാ എന്ന് വിളിക്കുന്ന പോലെയാണ് കമ്യൂണിസ്റ്റ് പാർട്ടികൾ നവോത്ഥാനത്തെ ഏറ്റെടുക്കുന്നത്, കേരളത്തിലെ നവോത്ഥാനത്തിന് ഏതെങ്കിലും സ്ഥാപനങ്ങൾക്ക് പങ്കുണ്ടെങ്കിൽ അതിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് എന്നത് നമുക്ക് നിഷേധിക്കാൻ കഴിയില്ല, കാരണം മാധവനും മത്തായിയും മുഹമ്മദും ചാത്തനുമെല്ലാം ഒരുമിച് ഒരുബെഞ്ചിലുരുന്നു പഠിച്ചപ്പോഴാണ് ചാത്തൻ തൊട്ടു കഴിഞ്ഞാൽ മാധവൻ ചാരമായി തീരില്ല എന്ന ബോധ്യം ഉണ്ടായത്. അക്കാര്യത്തിൽ വളരെ സ്തുത്യർഹമായ സംഭാവന നല്കിയിട്ടുള്ളത് കത്തോലിക്കാ സഭയാണ് " എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.
സമൂഹത്തിലെ ഭിന്നതകൾക്ക് മുഖ്യ കാരണം ജാതിയും മതവും ആണ് എന്നത് വളരെ ശ്രദ്ധേയമായ കാര്യാമാണ്. അതിനെ കുറിച്ച് അന്വേഷിക്കുകയും അതിനു പരിഹാരം സനാതന ധർമം ആണെന്ന സത്യം തിരിച്ചറിയുകയും ചെയ്തതു കൊണ്ടാണ് ശ്രീ നാരായണ ഗുരുദേവൻ 1924 ൽ സർവ്വ മത സമ്മേളനം സംഘടിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ.സി.എം.ജോയി അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.