പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്തത്. ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ എത്തിച്ചു. 14 ദിവസത്തേക്കാണ് റിമാൻഡ്. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചു.
ചെയ്തത് തെറ്റാണെന്നും നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനി തനിക്ക് പുറത്തിറങ്ങാൻ ആഗ്രഹമില്ലെന്നും ചെന്താമര പറഞ്ഞു. പൊലീസ് ഉപദ്രവിച്ചിട്ടില്ല. എൻജിനീയറായ മകളുടെയും മരുമകന്റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
കൊലപാതകങ്ങൾ നടത്താനുള്ള പദ്ധതി നടപ്പായതിന്റെ സന്തോഷത്തിലാണ് ചെന്താമരയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകങ്ങൾ നടത്തുന്നതിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ചെന്താമര കൊടുവാൾ വാങ്ങി സൂക്ഷിച്ചിരുന്നു.
പൂർവവൈരാഗ്യത്താലാണ് കൊല നടത്തിയതെന്നും അയൽവാസികൾക്കെതിരെ ചെന്താമര തുടർച്ചയായി വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിനു മുഴുവൻ ഭീഷണിയാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.