പാലക്കാട്: പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂൺ പറപ്പിക്കലിൽ ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കി. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ 2 മക്കളും പറക്കലിനു നേതൃത്വം നൽകുന്ന 2 പേരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്.
പൊള്ളാച്ചിയിൽനിന്ന് ഏകദേശം 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയിൽ ബലൂൺ ഇറക്കിയത്. സംഭവം അറിഞ്ഞ് കമ്പനി അധികൃതരും പൊലീസും സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതരാക്കി കൊണ്ടുപോയി.
പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുത്തു. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.കർഷകനായ വേലായുധൻ കുട്ടിയുടെ പാടത്താണ് ബലൂൺ വന്നിറങ്ങിയത്. തിരിച്ചു പറക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
കർഷകന്റെ നിർദേശത്തെ തുടർന്ന് നെൽപ്പാടത്ത് ഇറക്കുകയായിരുന്നു. കൃഷി നശിച്ചാലും സുരക്ഷിതമായി കുട്ടികളെ ഇറക്കുകയായിരുന്നു ലക്ഷ്യമെന്ന് വേലായുധൻ കുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.