മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് അതിവേഗത്തിൽ ഇൻഷുറൻസ് അനുവദിച്ചതിൽ ആശങ്ക ഉന്നയിച്ച് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എ.എം.സി.).
അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കം ക്ലെയിം അനുവദിച്ചതിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും എ.എം.സി. ആവശ്യപ്പെട്ടു.സാധാരണക്കാർക്ക് ഈ രീതിയിൽ പെട്ടെന്ന് ക്ലെയിമുകൾ ലഭിക്കാറില്ല. ഈ രീതിയിൽ ക്ലെയിം അനുവദിക്കുന്നതോടെ ഉന്നതർക്കും സെലിബ്രിറ്റികൾക്കും കൃത്യമായ ചികിത്സ ലഭ്യമാകുന്നു.
ഇത് ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ അസമത്വമുണ്ടാക്കുന്നുവെന്നും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിക്ക് അയച്ച് കത്തിൽ എ.എം.സി. ചൂണ്ടിക്കാട്ടുന്നു.ജനുവരി 16-നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു.
തുടർന്ന്, മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം ആവശ്യപ്പെട്ടതില്‍ 25 ലക്ഷം രൂപ അതിവേഗത്തിൽ ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.