തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ ഗതാഗത വകുപ്പിന് സമർപ്പിക്കും.
ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കാസർകോട് പെർള മുതൽ തിരുവനന്തപുരം അമരവിള വരെ കേരളത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ കാണിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നാണ് പരാതികള്‍.
മുമ്പ് ടാക്സ് ഒടുക്കുന്നതും, പെർമിറ്റ് നൽകുന്നതടക്കമുള്ള കാര്യങ്ങളാണ് ചെക്ക് പോസ്റ്റിൽ നടന്നിരുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നത്. നിർദേശ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പിന് ഉടൻ കൈമാറും. പിന്നീട് ഗതാഗത വകുപ്പ് സർക്കാരിലേക്ക് നിർദേശം അയക്കും. സർക്കാരാണ് ഇതിൽ അന്തിമ തീരുമാനം എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.