തവനൂർ: വേനൽ മധുരം "തണ്ണി മത്തൻ കൃഷി തൈ നടൽ ജില്ലാതല ഉദ്ഘാടനം തവനൂരിൽ നടന്നു. വേനൽകാലത്ത് ഗുണമേന്മയുള്ള രഹിത തണ്ണി മത്തൽ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിൽ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് വരുമാനം ലഭ്യമാക്കുന്നതും ലക്ഷ്യമിട്ട് തവനൂർ പഞ്ചായത്തിലെ കരുണ ജെ.എൽ.ജി കൃഷിയിടത്തിൽ "വേനൽ മധുരം " പദ്ധതി തൈ നട്ടു കൊണ്ട് എം.എൽ.എ ഡോ.കെ .ടി.ജലീൽ എം.എൽ എ ഉദ്ഘാടനം ചെയ്യ്തു.
പ്രസിഡണ്ട് സി.പി.നസീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു.പഞ്ചായത്തംഗം ഫിറോസ്, കൃഷി ഓഫീസർ തെസ്നീം, സി.ഡി.എസ് ചെയർപേഴ്സൺ പി.പ്രീത, ജില്ലാ പ്രോഗ്രാം മേനേജർ മൻഷുബ, സീനിയർ അഗ്രികൾച്ചർ അസിസ്റ്റണ്ട് സി.ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പണ്ടാരത്ത് മാനാഞ്ചിറ മുഹമ്മദ് കുട്ടിയുടെ 80 സെൻ്റിലാണ് തണ്ണി മത്തൻ കൃഷി തവനൂർ പഞ്ചായത്തിൻ്റെയും ജില്ലാ കുടുംബശ്രീ മിഷൻ്റെയും നേതൃത്വത്തിൽ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.