കൊച്ചി: അനധികൃത കുടിയേറ്റക്കാർക്കായുള്ള തിരച്ചിലിൽ 54 പേരെ കസ്റ്റഡിയിലെടുത്തതായി എറണാകുളം റൂറൽ എസ്.പി. വൈഭവ് സക്സേന. ഇതിൽ, 27 പേർ ബംഗ്ലാദേശിൽ നിന്നുള്ള പുരുഷന്മാരാണ്. പറവൂരിലെ അർഷാദ് എന്ന വ്യക്തിയുടെ വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംയുക്ത ഓപ്പറേഷന്‌റെ ഭാഗമായാണ് തിരച്ചില്‍ നടത്തിയത്. 54 പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തു. 27 പേര്‍ ബംഗ്ലാദേശികളാണ്. രണ്ട് പേര്‍ക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ വിശദമായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ ഖുൽന ജില്ല വഴിയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത് എന്നാണ് പോലീസ് പറയുന്നത്. വനംപ്രദേശമാണ് ഇത്. ഇതുവഴി, ബംഗാളിലേക്ക് കടന്നതിന് ശേഷമാണ് സംഘം കേരളത്തിലേക്ക് എത്തിയത്. ഇവർക്ക് വ്യാജ ആധാർ കാർഡ് ലഭ്യമാക്കാൻ പ്രത്യേക ഏജൻസികളുണ്ട് എന്നാണ് വിവരം.
മൂന്ന് മാസം മുതൽ പത്ത് വർഷം വരെയായി കേരളത്തിൽ താമസിക്കുന്ന ആളുകൾ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിൽ മെച്ഛപ്പെട്ട വേതനമുള്ളതിനാലാണ് ഇവർ സംസ്ഥാനത്തേക്ക് എത്തുന്നത് എന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.