ശുദ്ധജലത്തിനായി ഒരു ജനത സമരത്തിന് ഇറങ്ങുമ്പോൾ അധികാരികളെ ആരോടാണ് നിങ്ങളുടെ ഈ വാശി

കുന്നത്തുനാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടുകൂടി കുന്നത്തുനാട് മണ്ഡലത്തിലെ മഴുവന്നൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന റബർ പാർക്ക് വ്യവസായ മേഖലയിൽ റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ മറവിൽ പ്ലൈവുഡ് കമ്പനികൾ പശ നിർമ്മാണ യൂണിറ്റുകൾ നടത്തിവരുന്നതും. രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും പശ നിർമ്മാണ യൂണിറ്റുകളിലെ ഫോർമാൽ ഡി ഹൈഡ് അടങ്ങിയിട്ടുള്ള രാസ മലിനജലം തൊട്ടടുത്ത കനാലിലേക്ക് ഒഴുക്കിയും പരിസരപ്രദേശങ്ങളിലെ വീടുകളിലെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുകയും ചെയ്തിട്ടുള്ളതാണ്.

നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിന് വേണ്ടി റബർ പാർക്കിനോട് ചേർന്ന് കിടക്കുന്ന sc കോളനിയിലെ സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. നിരവധി ത്വക്ക് രോഗികളും, മാരക അസുഖങ്ങൾ പിടിപെട്ട രോഗികളാലും ഒരു ഗ്രാമം മാറിക്കൊണ്ടിരിക്കുകയാണ്.റബർ പാർക്കിന്റെ മൗന അനുവാദത്തോടെയാണ് ഇത്തരം പ്ലൈവുഡ് കമ്പനികളിൽ പശ നിർമ്മാണ യൂണിറ്റുകൾ നടക്കുന്നത്. 

നിരവധി പരാതികൾ പഞ്ചായത്തിലും റബർ പാർക്ക് ലും നൽകിയിട്ടും നാളിതുവരെ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ബിജെപി നടത്താൻ പോകുന്ന ശക്തമായ സമരപരിപാടികളുടെ ഭാഗമായി ഈ പ്രദേശം ബിജെപി എറണാകുളം ജില്ല അധ്യക്ഷൻ അഡ്വക്കേറ്റ് കെ എസ് ഷൈജു സന്ദർശിക്കുകയും റബ്ബർ പാർക്ക് മാനേജ്മെന്റുമായി ചർച്ച നടത്തുകയും ചെയ്തു. റബ്ബർ ബോർഡ്,കേന്ദ്ര സർക്കാർ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ ഈ വിഷയം ഉന്നയിക്കുമെന്നും ജില്ലാ അധ്യക്ഷൻ അറിയിച്ചു.

കുന്നത്തുനാട് മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കെഎസ്, sc മോർച്ച ജില്ലാ അധ്യക്ഷൻ മനോജ് മനക്കേക്കര, ജില്ലാ ജനറൽ സെക്രട്ടറി ബസിത് കുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്,ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് അജി, മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് സോമൻ, മണ്ഡലം വൈസ് പ്രസിഡണ്ട് സന്ധ്യാ മനോജ്,sc മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി എം മോഹൻ, sc മോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് റബ്ബർ,ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ശിവജി, ഒബിസി മോർച്ച ജനറൽ സെക്രട്ടറി ശശി മുണ്ടേകുടി, അനീഷ് മാധവൻ,ബൂത്ത് പ്രസിഡണ്ടുമാരായ രാജീവ്, ബിജു, രാജു, ജയൻ, കൃഷ്ണൻ,പ്രദീപ്‌ ബിഎംസ് നേതാക്കളായ പ്രതീപ്, സന്തോഷ്‌, ബാബു തുടങ്ങിയയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !