കൊച്ചി: എം ടി മലയാള സിനിമയിലും ശ്യാം ബനഗൽ ഹിന്ദി മേഖലയിലും സിനിമയിൽ പുതു ചിന്തകൾ കടത്തിവിട്ട പ്രമുഖരാണെന്ന് തിര ഫിലിം ക്ലബ്ബ് കൊച്ചി നടത്തിയ എം ടി-ശ്യാം ബനഗൽ അനുസ്മരണ പരിപാടിയിൽ സംവാദകർ അഭിപ്രായപ്പെട്ടു.
എം ടിയുടെ വരികൾ സാധാരണക്കാരൻ സ്വീകരിച്ചത് അതിലുള്ള ജനകീയ സംഭാഷണശൈലിയും പുതുമയുള്ള സന്ദേശങ്ങളും കാരണമാണെന്ന് പ്രമുഖ പത്രപ്രവർത്തകൻ എം വി ബെന്നി അഭിപ്രായപ്പെട്ടു.
അതുപോലെ തന്നെ ഹിന്ദി സിനിമ കമ്പോള ലക്ഷ്യത്തിൽ മുന്നേറിയ കാലത്ത് സമാന്തരസിനിമകളിലൂടെ എഴുപതുകളിൽ മാറ്റം ചൂണ്ടിക്കാട്ടിയ സംവിധായക പ്രതിഭയാണ് ശ്യാം ബനഗൽ എന്ന് അഡ്വ.അനിൽ ഐക്കര പറഞ്ഞു.
എം ടി അനുസ്മരണ പ്രഭാഷണം എം വി ബെന്നിയും ശ്യാം ബെനഗൽ അനുസ്മരണ പ്രഭാഷണം അഡ്വ.അനിൽ ഐക്കരയും നടത്തുകയായിരുന്നു. തിര ഫിലിം ക്ലബ് കൊച്ചിയുടെ വൈസ് പ്രസിഡൻ്റ് മുരളീകൃഷ്ണൻ കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ശേഷം സിനിമാപ്രദർശനവും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.