നിലമ്പൂർ: കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ മുഖ്യപ്രതിയായ പനങ്കയം സ്വദേശി പാത്തൂരാൻ അലി വനംവകുപ്പിന്റെ പിടിയിലായി. 2024 ജനുവരി 18-ന് നിലമ്പൂർ ഫോറെസ്റ്റ് റേഞ്ച് പരിധിയിലുള്ള കാഞ്ഞിരപ്പുഴ വനത്തിൽ ഇയാൾ നാടൻ തോക്ക് ഉപയോഗിച്ച് കാട്ടുപോത്തിനെ വെടിവെച്ചു കൊന്നതുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെ തുടർന്ന് 2024-ൽ രജിസ്റ്റർ ചെയ്ത കേസിൽ, അലി കഴിഞ്ഞ ഒരു വർഷമായി കർണാടകത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായി അലി കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിക്കളഞ്ഞ കോടതി, പൊലീസിന് മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചു.
അലിയെ കൂടാതെ, ഇറച്ചി വെട്ടാനും വിൽക്കാനും സഹായിച്ച സഹോദരൻ സുനീർ ഉൾപ്പടെ 11 പേരെ നേരത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഏറ്റവും ഒടുവിലത്തെ അറസ്റ്റ് എന്ന നിലയിലാണ് അലിയെ പിടികൂടിയത്.അലിയുടെ കീഴടങ്ങലിനൊടുവിൽ, കാട്ടുപോത്തിനെ വേട്ടയാടാൻ ഉപയോഗിച്ച നാടൻ തോക്ക് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യാജ ലൈസൻസിൽ ലഭിച്ച ആയുധം ഉപയോഗിച്ച് ഇയാൾ വേട്ട നടത്തിയതായി കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കേസിനനുസരിച്ച് വന്യജീവി സംരക്ഷണ നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.