തിരുവനന്തപുരം: ബഹിരാകാശത്തും പയർ വിത്ത് മുളയ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. പി.എസ്.എല്‍.വി-സി 60 റോക്കറ്റ് ഉപയോഗിച്ച് തിങ്കളാഴ്ച വിക്ഷേപിച്ച പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍ മുളപ്പിച്ചത്.
ബഹിരാകാശത്തെത്തി നാലാം ദിവസം ആണ് വിത്തുകൾ മുളച്ചത്. ഇത് സംബന്ധിച്ച വിവരം ISRO തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടത്.
മൈക്രോ ഗ്രാവിറ്റിയിൽ സസ്യവളർച്ച പഠിക്കാൻ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ് സി ) നടത്തിയ കോംപാക്റ്റ് റിസർച്ച് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസിന്റെ (ക്രോപ്സ്) ഭാഗമായിട്ടായിരുന്നു പരീക്ഷണം.
മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നത് എങ്ങനെ എന്നും , സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സംവിധാനമാണ് ക്രോപ്സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.