ഈമാറ്റങ്ങൾ വേഗം വരുത്തണമെന്ന് നിര്‍ദേശം: യുപിഐ ഇടപാടുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തടസപ്പെട്ടേക്കാം,

ദില്ലി: യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).

2025 ഫെബ്രുവരി ഒന്ന് മുതല്‍ യുപിഐ ഐഡികളില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റല്‍ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

എല്ലാ യുപിഐ ഐഡികളും കർശനമായി ആല്‍ഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനുവരി ഒമ്പതിന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. @, !, # പോലുള്ള സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ഐഡികള്‍ സിസ്റ്റം സ്വയമേവ നിരസിക്കും. യുപിഐ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും ഇതിനകം ഈ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്.

എന്നാല്‍, പലരും ഇപ്പോഴും പിഐ ഐഡികളില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതോടെ 2025 ഫെബ്രുവരി ഒന്നു മുതല്‍ നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എൻപിസിഐ വ്യക്തമാക്കി. അതുകൊണ്ട് ഇടപാടുകള്‍ക്കായി യുപിഐയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, ഈ മാറ്റം ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ഐഡികള്‍ വഴി നടത്തുന്ന ഇടപാടുകള്‍ പരാജയപ്പെടും. അതായത്, ഫോണ്‍ നമ്ബർ 1234567890 ആണെങ്കില്‍ എസ്ബിഐ ബാങ്കുമായി ലിങ്ക് ചെയ്ത അക്കൗണ്ടിന്‍റെ യുപിഐ ഐഡി 1234567890oksbi എന്നാണെങ്കില്‍ പ്രശ്നമില്ല. എന്നാല്‍, 1234567890@ok-sbi എന്നാണെങ്കില്‍ അസാധുവായിരിക്കും. ഈ പ്രശ്നം ഒഴിവാക്കാൻ യുപിഐ ആപ്പുകള്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണം. എന്തെങ്കില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ആപ്പിന്‍റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം.

യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ യുപിഐ പേയ്മെന്റ് സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നു.

യുപിഐ ഐഡികളില്‍ പ്രത്യേക പ്രതീകങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം യുപിഐ ഇക്കോസിസ്റ്റം സ്റ്റാൻഡേർഡ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ്. എൻപിസിഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, യുപിഐ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ പേയ്‌മെൻ്റ് സംവിധാനങ്ങളിലൊന്നായി മാറിയിരിക്കുന്നു. 

യുപിഐ വഴിയുള്ള ഇടപാടുകളുടെ അളവ് 2024 ഡിസംബറില്‍ 16.73 ബില്ല്യണ്‍ എന്ന റെക്കോർഡ് ഉയരത്തിലെത്തി. മുൻ മാസത്തേക്കാള്‍ എട്ട് ശതമാനം വർധനവാണ് ഇത് എന്നാണ് കണക്കുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !