ഡല്‍ഹി : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് യുവ ഉഡാൻ യോജന എന്ന പേരിലാണ് വാഗ്ദാനം.
സച്ചിൻ പൈലറ്റിന്റെ വാക്കുകള്‍….കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ യുവാക്കളെ കയ്യൊഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോണ്‍ഗ്രസ്. കഴിഞ്ഞ പത്തുവർഷമായി നടക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രം. ബിജെപിയും ആം ആദ്മി പാർട്ടിയും കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു.
ഷീല ദീക്ഷിതിന്റെ കാലത്താണ് വികസനം കൊണ്ടു വന്നത്. ഡല്‍ഹിയില്‍ ഇന്ന് വികസനം എത്തുന്നില്ല. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കും. കേന്ദ്ര സർക്കാരും - എഎപിയും തമ്മിലുള്ള തർക്കത്തില്‍ ദുരിതം അനുഭവിക്കുന്നത് ജനങ്ങള്‍.
കോണ്‍ഗ്രസ് ഭരണകാലത്ത് യാഥാർത്ഥ്യം സുതാര്യമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബിജെപി അവർക്ക് താത്പര്യമുള്ള കാര്യങ്ങള്‍ മാത്രമേ പങ്കുവെക്കുന്നുള്ളൂ. ബിജെപി സർക്കാരില്‍ സുതാര്യതയുടെ അഭാവം പ്രകടമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.