ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്.
ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതികള്‍ ഉയരുകയാണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. എന്തുകൊണ്ടാണ് 5 മണിക്ക് ശേഷം വോട്ടീംഗ് ശതമാനം ഉയരുന്നത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും.
എല്ലാ തെരഞ്ഞെടുപ്പിന് ശേഷവും ഇതുപോലെ ചോദ്യങ്ങള്‍ ആവർത്തിക്കുകയാണ്. ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ട്. ആരോപണങ്ങള്‍ കമ്മീഷനെ വേദനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. വോട്ടെടുപ്പിന്റെ 8-9 ഒമ്പത് ദിവസം മുമ്പ് വോട്ടിംഗ് യന്ത്രം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പ്രവർത്തന സജ്ജമാക്കിയ ശേഷം ഇവ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. പിന്നീട് വോട്ടിംഗിനായി മാത്രമെ പുറത്തെടുക്കൂ. വോട്ടിംഗ് യന്ത്രത്തില്‍ ഒരു വൈറസും ബാധിക്കില്ലെന്നും ഇ വി എം സുരക്ഷിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഒരു അട്ടിമറിയും നടക്കില്ലെന്നും ഇവിഎം സുതാര്യമെന്നും വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷണർ പേപ്പർ ബാലറ്റ് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. അഞ്ച് മണിക്ക് ശേഷം വോട്ടിംഗ് ശതമാനം ഉയരുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നടപടിക്രമങ്ങളിലെ കാലതാമസം മാത്രമാണത്.
17 സി ഫോറം തയ്യാറാക്കി വരുന്നതിലം കാലതാമസം ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. വിവി പാറ്റില്‍ 2017ന് ശേഷം ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എല്ലാ വിവി പാറ്റുകളും എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിരോധമില്ല. ഏറ്റവും സുതാര്യമായ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിച്ചോളൂവെന്നും എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62ലും എഎപിക്കായിരുന്നു വിജയം. ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും വെവ്വേറെയാണ് മത്സരിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മിയും ആദ്യഘട്ട സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.
മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ ന്യൂ ദില്ലി മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മയാണ്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂഡി മത്സരിക്കും. അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക ലാംബയെയാണ് കോണ്‍ഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. കോണ്‍ഗ്രസും എഎപിയും സഖ്യത്തില്‍ മത്സരിച്ചിട്ടും പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.