അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോ? : മുഖ്യമന്ത്രിയുടെ 'സനാതന ധര്‍മ്മ പരാമർശത്തിൽ വിമർശനവുമായി ഉപരാഷ്ട്രപതി,

ദില്ലി: സനാതന ധർമ്മ പരാമർശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച്‌ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും, അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്നും ധൻകർ ദില്ലിയില്‍ ചോദിച്ചു.

ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ്. സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. ജെഎൻയു സർവകലാശാലയില്‍ നടന്ന 27ാമത് അന്താരാഷ്ട്ര വേദാന്ത കോണ്‍ഗ്രസിലാണ് ഉപരാഷ്ട്രപതിയുടെ വിമർശനം. 

അതേസമയം ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയില്‍ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്. ഗുരുദേവൻ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്.

അദ്ദേഹം 60 ഓളം കൃതികള്‍ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാർക്ക് മനസിലാവുന്ന രീതിയില്‍ സനാതന ധർമ്മത്തെ നിർവചിച്ച മഹാത്മാവാണ് ഗുരുദേവൻ. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ പാരമ്ബര്യമാണ് പിണറായി വിജയനുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !