കെജ്രിവാളിനെ ഞങ്ങള്‍ രക്ഷകനായി കണ്ടിരുന്നു; എന്നാല്‍ ഇത് മുസ്ലീങ്ങളെ മുഖത്തടിക്കുന്നതിന് തുല്യം: പ്രതിഷേധം കടുപ്പിച്ച്‌ മുസ്‌ലിം സംഘടനകള്‍,

ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഹിന്ദു പുരോഹിതർക്ക് ശമ്പളം നല്‍കുന്നതിനായി 'പൂജാരി ഗ്രന്ഥി സമ്മാൻ യോജന' മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.

ഇതേ തുടർന്ന് ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന് ഡല്‍ഹിയിലെ മുസ്ലീം പുരോഹിതന്മാരില്‍ നിന്ന് കനത്ത പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത് . മാസങ്ങളായി തങ്ങള്‍ ശമ്പ കുടിശ്ശികയ്ക്കായി കാത്തിരിക്കുകയാണെന്നും അപ്പോഴാണ് പുതിയ പ്രഖ്യാപനവുമായി കെജ്രിവാള്‍ രംഗത്ത് വരുന്നതെന്നും മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു.

 ഡല്‍ഹിയിലെ ഇമാമുകളും മൊഅസിനുകളും ഈ നടപടിയെ 'മുസ്ലിംകളുടെ മുഖത്തേറ്റ അടി' എന്നാണ് വിശേഷിപ്പിച്ചത്.

അരവിന്ദ് കെജ്‌രിവാള്‍ ഹിന്ദു പുരോഹിതർക്ക് ശമ്പളമായി 18,000 രൂപ വാഗ്ദാനം ചെയ്തു, ഞങ്ങള്‍ക്ക് എതിർപ്പില്ല. എന്നാല്‍ ഞങ്ങളുടെ കാര്യമോ? 17 മാസമായി ഇമാമുമാർക്കും മൊഅസിൻമാർക്കും ശമ്പളമില്ല. 

ഒരു കാലത്ത് കെജ്‌രിവാളിനെ തങ്ങളുടെ രക്ഷകനായി വിശ്വസിച്ചിരുന്ന മുസ്ലീം സമൂഹത്തെ ഇത് അപമാനിക്കുന്നതിന് തുല്യമാണ്. എഐഎംഐഎം ഡല്‍ഹി പ്രസിഡൻ്റ് ഷോയിബ് ജമായിയും പ്രതിഷേധത്തില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

രോഷാകുലരായ പ്രതിഷേധങ്ങള്‍ നഗരത്തിലുടനീളം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്, തങ്ങളുടെ ദുരവസ്ഥയിലേക്ക് ഡല്‍ഹി സർക്കാർ കണ്ണടച്ചിരിക്കുകയാണെന്ന് നിരവധി മൗലാനകള്‍ ആരോപിച്ചു. 'ഞങ്ങളുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ മാസങ്ങളായി പ്രതിഷേധിക്കുകയാണ്, 

എന്നാല്‍ ഞങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം അവർ ഹിന്ദു പുരോഹിതർക്ക് പണം പ്രഖ്യാപിക്കുന്നു,' പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു ഇമാം പറഞ്ഞു.

അതെ സമയം കഴിഞ്ഞ ദിവസമാണ്, കെജ്രിവാള്‍ പ്രഖ്യാപിച്ച പല പദ്ധതികളും നിലവിലില്ലാത്തതാണെന്ന് വിവിധ സർക്കാർ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത്. അതിനോടൊപ്പമാണ് 17 മാസമായി മുസ്‌ലിം പുരോഹിതർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയും.

ഈ സാഹചര്യത്തില്‍ ഹിന്ദു പുരോഹിതന്മാർക്ക് കെജ്രിവാള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യം വെറും പൊള്ളയായ വാഗ്‌ദാനം മാത്രമായി തുടരുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !