ഡല്‍ഹി: ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ സാഹചര്യം തന്നെ മാറ്റി. ഇത് പാകിസ്ഥാന് പിന്തുണയുള്ള വിദേശ ഭീകരരുടെയും പ്രാദേശിക കശ്മീരി ഭീകര ശൃംഖലകളും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചു.
സുരക്ഷാ സേനയുടെ കര്‍ശന നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തീവ്രവാദികള്‍ സാറ്റലൈറ്റ്, റേഡിയോ ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണെന്നാണ് റിപ്പോര്ട്ട്പകരം, അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 'ആല്‍പൈന്‍ ക്വസ്റ്റ്' പോലുള്ള ഓഫ്ലൈന് ലൊക്കേഷന്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആപ്പില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാശ്മീരിലെ തീവ്രവാദ ശൃംഖലകള്‍ കാര്യമായി തകരാറിലായതിനാല്‍ അവര്‍ക്ക് പ്രാദേശിക പിന്തുണ പരിമിതമാണ്. ട്രെക്കിംഗിനായി സാഹസികത ഇഷ്ടപ്പെടുന്നവരാണ് ഈ ആപ്പ് സാധാരണയായി ഉപയോഗിക്കുന്നത്.സുരക്ഷാ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം കശ്മീര്‍ താഴ്വരയില് സജീവമായ തീവ്രവാദികളുടെ എണ്ണം 125 ആയി കണക്കാക്കപ്പെടുന്നു. ഈ 125 ഭീകരരില്‍ 45 പേരും ജമ്മു മേഖലയിലെ രജൗരി-പൂഞ്ച്, കത്വ, ഉധംപൂര്‍-ദോഡ, കിഷ്ത്വാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കരുതുന്നത്
ലഷ്കര്‍-ഇ-തൊയ്ബ , ദ റെസിസ്റ്റന്‍സ് ഫ്രണ്ട്, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ ശാഖകളുമായി ബന്ധമുള്ള വിദേശ ഭീകരര്‍ 50-ഓളം വരുന്നതായി കണക്കാക്കപ്പെടുന്നു.
വിദേശ ഭീകരര്‍ പ്രാദേശിക തൊഴിലാളികളുമായും ഗൈഡുകളുമായും സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു. ജവാന്മാര് കണ്ടെത്തുന്നത് ഒഴിവാക്കാന്‍ ഈ ഭീകരര്‍ ആല്‍പൈന്‍ ക്വസ്റ്റ് ആപ്പിന്റെ ഓഫ്ലൈന് പതിപ്പിനെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.